നല്ല നാളേയ്ക്ക്... - തത്ത്വചിന്തകവിതകള്‍

നല്ല നാളേയ്ക്ക്... 

നല്ല നാളേക്ക് .......
============
ഒപ്പമുണ്ടായിരുന്ന
തേന്‍നിറമുള്ള പകലുകളും
കറുത്തിരുണ്ട രാത്രികളും
ഇന്നലെകളുടെ കുപ്പായമണിഞ്ഞു
കാല്‍പ്പാടുകള്‍ക്കിപ്പുറത്തേയ്ക്ക്
മറഞ്ഞുകഴിഞ്ഞു .
ഇന്നിന്റെ ഉണ്മയെ സമ്മാനിച്ചുകൊണ്ട്
കര്‍മ്മസാക്ഷിയായ കതിരവന്‍
മുന്‍പിലെ പാതയില്‍
വരേണ്യ പ്രഭാപൂരം ചാര്‍ത്തുന്നു.
ഇന്നെന്ന പരമമായ സത്യം മാത്രം നമുക്കുമുന്‍പില്‍
ഇവിടെ വീണുകിടക്കുന്ന രക്തത്തുള്ളികളെ തുടച്ചുമാറ്റി,
ഒഴുകിയുറയുന്ന കണ്ണീര്‍ക്കണങ്ങളെ
സ്നേഹത്തിന്റെ വിരല്‍ത്തുമ്പാല്‍ ഒപ്പിയെടുത്ത്,
വിദ്വേഷത്തിന്റെ തീമരത്തില്‍ നിന്നും
ഉണങ്ങിവീണ കരിയിലകളെ
അകലേയ്ക്കു വകഞ്ഞുമാറ്റി,
ഈവഴിയില്‍ മുന്നേറാം.
നാളെയെന്ന സ്വപ്നത്തിലേക്ക്..
ഇനി ദൂരം ഇന്നുമാത്രം .
ഇന്നിന്റെ നന്മയും സ്നേഹവും പുണ്യവും
നല്ല നാളേക്കുള്ള ചവിട്ടുപടികളില്‍
വീണുനിറയട്ടെ
പൂക്കളായ്,
സുഗന്ധമായ്...


up
0
dowm

രചിച്ചത്:മിനി മോഹനന്‍
തീയതി:31-12-2013 01:09:09 PM
Added by :Mini Mohanan
വീക്ഷണം:197
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :