3.

3. "പുനര്ജ്ജന്മം ലണ്ടനിൽ " 

ഇന്നും വരുന്നുണ്ട്
പെണ്ണുകാണാന്...
മടുത്തു...തലക്കുറിയിൽ
ചൊവ്വ പൂത്തിരിക്കുന്നതിനാൽ
ഇതും ശരിയാകുമെന്ന്
തോന്നുന്നില്ല...

കൂന്തലിനഴകേകാന്‍ പൂവില്ല
ചന്തനക്കുറിയും, പട്ടിന്പുയടവയും
ചേലായുണ്ട്...
വയസ്സ് 29....അടുത്ത കന്നി
വന്നാൽ പകുതി ആയുസ്സ്
തീര്ന്നു ....
ഇനിയും വേണോ
ഇങ്ങനൊരു പ്രഹസനം...?

പത്രത്തിലൊരു വാര്ത്തയുണ്ട്
29 കാരൻ മുത്തച്ചനായത്രേ...
കുടുംബചിത്രവുമുണ്ട്
പക്ഷെ ഇനിയുമയാൾ
കല്യാണം കഴിച്ചിട്ടില്ല...
ഇവിടൊന്നുമല്ല....
അങ്ങ് ലണ്ടനിലാണ്...
ഏതാനും പതിറ്റാണ്ട്
പിന്നിടുമ്പോൾ
തലമുറക്കായ്‌ അലമുറയിടെണ്ടി
വരുമവിടത്തെ ഭരണാധികാരികൾ....

മുറ്റത്ത് കാർ വന്നു...
ചെറുക്കനൊരല്പ്പം പ്രായ-
കൂടുതലുണ്ട്
മുത്തശിയായില്ലേലും ഒരമ്മയാകാൻ
സാധിച്ചാൽ മതിയായിരുന്നു...
ചൊവ്വ വീണ്ടും പൂത്തു തളിര്ത്തു്...
വന്നതിനേക്കാൾ
വേഗത്തിലവർ മടങ്ങി...

ഇനിയും ആരോ വരുമെന്ന
പ്രതീക്ഷയിൽ പടിവാതിലിലേക്ക്
കണ്ണും നട്ടവളിരുന്നു...
നേരം സന്ധ്യയായി....
കറുത്തവാവിന്റെി കൂരിരുട്ടിൽ
നിഴല്പോാലും കൂട്ടിനില്ലാതായി...

തിരിഞ്ഞും, മറിഞ്ഞും കിടന്നു...
ഉറക്കം ദേശാടനത്തിലാണ്
എപ്പോ തിരിച്ചെത്തുമെന്ന്
ഒരു നിശ്ചയവുമില്ല....
വീണ്ടുമാ പേപ്പർ കയ്യിലെടുത്തു...
തുഴയില്ലാതലയും തോണിപോൽ
അവൾ മനം സഞ്ചരിച്ചു...

ലണ്ടനിലെക്കൊരു യാത്ര
പോകാനായിരുന്നെങ്കിൽ...
ഈ ഗ്രാമത്തിനു പുറത്ത്
പോയിട്ടില്ലിതുവരെ...
പിന്നെയല്ലേ എഴാംകടലിനക്കരെ...?
ഇനിയൊരു ജന്മമുണ്ടെങ്കിൽ
ലണ്ടനിലായിരിക്കണേ....ഈശ്വരാ...
പ്രാര്ത്ഥിനയോടെ
നിദ്രയെത്തെടിയലഞ്ഞവൾ
വീണ്ടും....


up
0
dowm

രചിച്ചത്:ഷനുഗ ചെറായി
തീയതി:30-12-2013 08:06:13 PM
Added by :Shanuga Cherayi
വീക്ഷണം:193
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :