എത്രയും പ്രിയമാം പക്ഷി - മലയാളകവിതകള്‍

എത്രയും പ്രിയമാം പക്ഷി എത്രയും പ്രിയമാം പക്ഷി
നീ എനിക്കെത്ര ദൂരെയായ് നിറയുന്ന ഭംഗി ,
എങ്കിലുംചക്രവാള സീമയില്‍ നീ മായാനൊ-
രുങ്ങുമ്പോള്‍ അറിയയാണു പ്രീയ ശലഭമേ ഞാന്‍
നിന്റെ ഏകാന്ത വീഥികള്‍,കഴുകന്റെ ചിറകൊച്ച
മുഴങ്ങുന്ന പാതകള്‍, ഉണങ്ങാ ചോര പേറും -
ചുണ്ടുമായ് പാറുംപരുന്തിന്‍ പാതകള്‍
അത് കാണെ ഒരുവേള നിറയുന്നു എന്നില്‍ പരിഭവം.

പ്രീയ ശലഭമേ പോകരുതേ ഇനിയും ആ വഴിയേ
അത്രമേല്‍ ദുര്‍ഘടമാണു നിന്‍ഗമന മാര്‍ഗം
അറിയ്കയാ വീഥിയില്‍ നിന്‍കൂടെ പറക്കുന്നു,
പെറ്റമ്മയെ തിന്നു തന്‍ ഉടല്‍പോറ്റിയ പക്ഷിയും,

ഒളി കണ്ണില്‍ അവന്‍ നിന്നെ ഉഴിയുന്നതെന്തിന്
മുന്‍പെന്നോ കണ്ടതോര്‍ക്കുന്നു ആ പക്ഷി ഒരു
ന്മാദിയയ് കൂടെ പിറപ്പിനെ തിന്നു തീര്‍ക്കുന്ന കാഴ്ച ....
പ്രീയ ശലഭമേ ,പോകയരുതിനിയും
ആ ബലി പാതയില്‍,കേള്‍ക്കു വയ്യെനിക്കി-
നിയും മരണ രോദനം അറിയ വയ്യെനിക്കി-
നിയും വിരഹ സാഗരം അറിയൂ പ്രീയമാം പക്ഷി

അറിയൂ പ്രീയമാം പക്ഷി സ്രഷ്ടി ഭാരത്തിന്റെ
വികാര ഭ്രാന്തില്‍ മുങ്ങും നിന്‍ സഹയാത്രികരെ
ആ മിഴികളില്‍ നിറയുന്നു നിന്‍
ജീവനെ തിന്നു തീര്‍ക്കുവാന്‍
വെമ്പുന്ന മോഹം,രൗദ്രമയ് ...
ആ മിഴികളില്‍ നിറയുന്നു നിന്‍
പ്രാണനെ കെടുത്തുന്ന ദാഹം

പോകരുതെ പ്രീയ പറവേ ആ വഴിയെ നീ ,ഇനിയും
കൂടെ പാറുന്നതറിയൂ കുരിശേറും ക്രിസ്തുവില്‍
കുന്തമാഴ്തിയ ക്രൂരത -ഒരു പക്ഷേ നിന്‍ കൂടെ
പിറന്നതകാം;പക്ഷേ കൂടെ പറക്കരുതേ.. ഇനിയും.

നിന്‍ പ്രാണനില്‍ എന്റെ പരിഭവം പാടും
ഈ പാട്ട് കേള്‍ക്കാതെ മരണം വാഹിതന്‍ കൂടെ നീ
ചക്രവാളത്തില്‍ മറയുന്നു..സഹയാത്ര പോരുന്നു
എന്റെ മാനസം നിനക്കീ അതിരാത്ര യാത്രയില്‍
തമ്മിലേകാം ശുഭയാത്ര, ശുഭയാത്ര സഹയാത്രികേ..


up
0
dowm

രചിച്ചത്:വിമല്‍ വിജയന്‍ മാറാടി
തീയതി:29-12-2013 12:45:37 PM
Added by :vimal
വീക്ഷണം:558
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :