ഒന്നു കരയുവാന്‍ കഴിഞ്ഞെങ്കില്‍... - തത്ത്വചിന്തകവിതകള്‍

ഒന്നു കരയുവാന്‍ കഴിഞ്ഞെങ്കില്‍... 



വിരഹ ഭരിതമായ ഈ ദിനരാത്രങ്ങളില്‍
വെറുതെ, വേദനയോടെ ഓര്‍ക്കുന്നു
ഒന്നു കരയുവാന്‍ കഴിഞ്ഞെങ്കില്‍
വരണ്ടു പോയ് ,കണ്ണീരുറവകള്‍
ഗ്രീഷ്മ സൗര താപത്തില്‍..

അന്ധകാരം പുതയ്ക്കുന്ന ഹൃദയവുമായീ-
ജന്മ കര്‍മ്മത്തിന്‍ കതിര്‍ മണ്ഡപത്തില്‍
തിന്മയാം വധുവിന് താലി ചാര്‍ത്തുമ്പോള്‍,
പാപ ഭാരങ്ങള്‍ തലയിലേററുമ്പോള്‍,
വെറുതെ ഓര്‍ക്കുന്നു വീണ്ടും
ഒന്നു കരയുവാന്‍ കഴിഞ്ഞെങ്കില്‍.

കഴിയുമോ മടങ്ങുവാന്‍ ബാല്യത്തിലേക്ക്..
മിഴിനീരുറവ വറ്റാത്ത കാലത്തിലേക്ക്..
കിനാവില്‍ മധുരമാകും തീരത്തിലേക്ക്

കഴിയുമോ മടങ്ങുവാന്‍??

കാലം ഒടിച്ച ചിറകുമായ്
തിരികെ പറക്കാനാകാതെയീ-
മഴയത്തു നില്‍ക്കുമ്പോള്‍,
വെറുതെ ഓര്‍ക്കുന്നു വീണ്ടും
ഒന്നു കരയുവാന്‍ കഴിഞ്ഞെങ്കില്‍.


up
0
dowm

രചിച്ചത്:വിമല്‍ വിജയന്‍ മാറാടി
തീയതി:29-12-2013 12:26:07 PM
Added by :vimal
വീക്ഷണം:265
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :