നിശാഗന്ധി - പ്രണയകവിതകള്‍

നിശാഗന്ധി 

"നിദ്രാവിഹീന രാവുകളിൽ
അവനെയും നിലാവിനേയും പ്രണയിച്ച
സുന്ദരീ നിശാഗന്ധി..
നിൻറെ മാദക സൌരഭ്യത്താൽ നഷ്ട
സ്വപ്നങ്ങളിന്ന്
സ്വർഗ്ഗങ്ങളായ്..
നീയൊരു കാമുകിയായിരുന്നു
നയനമനോഹരിയായ
മോഹിനി..
നിൻറെ വള്ളിപ്പടർപ്പിനുള്ളിൽ നീയൊളിപ്പിച്ചിരുന്നുവോ..
നിൻറെ പ്രണയത്തിൻ അന്തപ്പുരത്തിലു
റങ്ങും
നിൻറെ നാണത്തെ ഉണർത്തുവാനല്ലേ
നീയെന്നും നിശാചരിയായ്
അനന്ത ശയനം ചെയ്യുന്നു...?
നിൻ ഗന്ധമവനെയിന്നു ദ്രാന്തനാക്കി
നിൻ പരിലാളനയിലവനൊരു
കുഞ്ഞായ്മാറി...
നീ ഉണരുവോളവുമവനിന്
നു കാത്തിരിക്കും..നീ തന്ന
പ്രണയത്തെ ദിവാസ്വപ്നമാക്കി..
നിൻ ഗന്ധമാവോളമാസ്വദിക്കാനായ്....."


up
0
dowm

രചിച്ചത്:അഭിലാഷ് എസ്സ് നായർ
തീയതി:26-01-2014 01:37:41 AM
Added by :അഭിലാഷ് S നായർ
വീക്ഷണം:425
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :