ഇനിയും മരിക്കാത്ത ഭൂമി - തത്ത്വചിന്തകവിതകള്‍

ഇനിയും മരിക്കാത്ത ഭൂമി 

"ഇനിയും മരിക്കാത്ത ഭൂമിതൻ
മാറിലൂടവരന്നു പായിച്ചു തീ ബാണമത്രേ.!

മഴയും മരന്ദവും മഞ്ഞുമില്ല.
മുലയൂട്ടുമമ്മതൻ സ്നേഹമില്ല.

കരിചീറ്റും കുഴലുകളെങ്ങുമെങ്ങും.
കരിയിലക്കാറ്റുപോൽ പുകച്ചുരുളും.

പ്രണയമോ പണയമായ് മാറിടുന്നു.
പഠനമോ വ്യാപാരമായിടുന്നു.

മാംസദാഹികൾക്ക് ദാഹമകറ്റുവാൻ-
മാതാവിൻ ചോരയത് പോരാതെയായ്..

ഒഴുകുന്ന പുഴകളോ നിശ്ചലമായ്.
ഓണനിലാവും മറന്നുപോയി.

ബാല്യവുമില്ല കൗമാരവുമില്ല.
എവിടെയുമെങ്ങുമീ കാപട്യം മാത്രം..

കരയുന്ന കുഞ്ഞിനേ പാലുള്ളൂ പണ്ടേ..
കരയുന്ന കുഞ്ഞിനും പാലില്ല ഇന്നോ!

അമ്മയ്ക്കു കുഞ്ഞിനെക്കാളിന്നു പ്രേമം-
അലങ്കാര മുറിയിലെ ചെപ്പിനോടായ്.

അഭിനയം പോലെയായ് മാറിടുന്നു-
അതോ അഭിനയം തന്നയോ ഈ ജീവിതം.

ഇനിയെത്രനാൾ ഇനിയെത്ര നാൾ
ഈ ഭൂമി ശരശയ്യ തന്നിൽ ശയിച്ചിടേണ്ടു?

അതിനെന്തു കാരണം അതിനെന്തു കാരണം?
അതിമോഹിയാമൊരീ മർത്ത്യർ നാം!!!!"


up
0
dowm

രചിച്ചത്:അഭിലാഷ് S നായർ
തീയതി:26-01-2014 01:53:11 AM
Added by :അഭിലാഷ് S നായർ
വീക്ഷണം:309
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :