എൻറെ അമ്മ
"അമ്മയെപ്പറ്റി ഞാനെന്തിന്നെഴുത
േണ്ടു... അമ്മിഞ്ഞപ്പാലോള
ം മധുരമാ സ്നേഹം...ആ
സ്നേഹലാളനം വർണ്ണിക്കുവാനായ്
അതിരില്ലാ താളുകള്
ഏറെ വേണം.അരനിറ
വയറിനാൽ
അത്താഴമൂട്ടിയ..അച്ഛൻറെ തല്ലിനെ തൊട്ടു
തലോടിയ..ആരുമറിയ
ാതെ കണ്ണുനീർ
തൂകിയ..ആഴക്കടലോ
ളം സ്നേഹം തരുന്നൊരാ..അലിവ
ൂറും മാലാഖയെൻറെ അമ്മ.അനുപമ
സ്നേഹ
സ്വരൂപമമ്മ.....കുഞ്ഞുനാള്
തൊട്ടമ്മ ഭാരങ്ങള്
പേറുന്നു..കുഞ്ഞനിയത്തിക്കും വീട്ടുകാർക്കും അന്നം മുടങ്ങാതിരിക്കുവാനായ്...അന്യൻറ
െ അത്താഴമുണ്ടാക്ക
ുന്നു...അടുപ്പിൻറെ തീപുക
ഭക്ഷിക്കുന്നു..കാലങ്ങള്
മാറി കുടുംബിനിയായ്...കരിപുകയില്ലാത്ത
ജോലിയൊന്നായ്...അച്ഛനോടൊപ്പം ഞങ്ങള്ക്ക്
വേണ്ടിയീ..
അമ്മയും അദ്ധ്വാനമേറെ ചെയ്തു.......
എന്തിന്നു നൽകും ഞാൻ
അതിനുപകരമായ്..എൻ
ജീവിതം തന്നെ കാണിയ്ക്കയായ്
ഉരുകും നിൻ ഹൃദയത്തിനു
തണലേകുവാൻ...ഉണർന്നിരിക്കാം ഞാനെന്നും പൂമരമായ്
¤¤¤
Not connected : |