വികൃതമായ് അക്ഷരമൊഴുകുന്നു - ഇതരഎഴുത്തുകള്‍

വികൃതമായ് അക്ഷരമൊഴുകുന്നു 

സാകൂതമക്ഷരവെളിച്ചത്തില്സന്ധ്യക്ക്‌
സാഹിതിയുമായ് സല്ലപിക്കെ
അയലത്തെവീട്ടില് നിന്നുയരുന്നുപതിവുപോല്
അലമുറയുമൊരുപാടുതെറിയും
കാലത്തെഴുന്നേറ്റുവേലയ്ക്കുപോയവന്
കാലുറയ്ക്കാതെത്തിടുമ്പോള്
കലഹത്തിനൊരുപുതിയകാരണംകണ്ടെത്തി
കലമുടച്ചട്ടഹസിക്കെ
ചോറുംകറികളുംവാഴച്ചുവട്ടിലെ
ചേറില്ചിതറിവീഴുമ്പോള്
കരയുന്നമക്കള്ക്കൊരാശ്വാസമേകുവാന്
കഴിയാതൊരമ്മതളരുമ്പോള്
വിരലുകള്ക്കിടയിലെന് വഴുതുന്നതൂലിക
വിരചിപ്പുവികൃതാക്ഷരങ്ങള്
നിരതെറ്റി നീങ്ങുന്നോരക്ഷരച്ചാലില്
നിരക്കുന്നു നൊമ്പരപ്പൂക്കള്
ഇവിടെഞാനറ്ദ്ധവിരാമമായ് നിറ്ത്തുന്നു
ഇടനെഞ്ചിലൂറുന്നകവിത.


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:16-02-2014 09:15:22 PM
Added by :vtsadanandan
വീക്ഷണം:219
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :