വിട
"കർമ്മകാണ്ടത്തിൻ കറുത്തൊരദ്ധ്യാത്തിൽ
അക്ഷരഭൂമിയുടെ മുറ്റത്തു നിന്നു നിന്നെ അടർത്തിമാറ്റുമ്പോള്
അരുതേ എന്നു നീ വിലപിച്ചിരുന്നുവോ?
ചടുല യൌവനത്തിൻ ചാപല്യസീമയിൽ
ഒരു നേർത്ത നൂൽപ്പാലം താണ്ടുവാനാകാതെ..
ഒരുദിനം നിന്നെയും വീഴ്ചകള് പുൽകിയെന്നോ?
പുത്തൻ പ്രതീക്ഷകള് പതിയെ നീ നെയ്തൊരു പുഞ്ചിരി കൊട്ടാരമുണ്ടാക്കി
കണ്ണുനീർ മുത്തുകള് ചേർത്തു ചേർത്തന്നൊരു പുഞ്ചിരി കൊട്ടാരമുണ്ടാക്കി
കളിയും ചിരിയും കൂട്ടരുമായ്..
കാതങ്ങള് അകലെ നീ കാത്തു നിൽക്കെ
പറയുവാൻ ഏറെ നീ ബാക്കി വെച്ച്..
പാരിൽ നിന്നെങ്ങോ മറഞ്ഞതെന്തേ?
ഒരു നിദ്രതന്നുടെ യാത്രയ്ക്കൊടുവിലായ്..
ഒരു നൂറ് സ്വപ്നങ്ങള് ബാക്കിയാക്കി..
തോഴിയെ തേടാതെ താതനോടോതാതെ
താരക ലോകത്തേയ്ക്ക് യാത്രയായി.
നേരത്തെ പോകുവാൻ ഇനിയെന്തു കാരണം??
നീയെന്നും അവനുടെ പ്രിയതോഴനോ??"
Not connected : |