കഴുത വീണ്ടും കഴുത - തത്ത്വചിന്തകവിതകള്‍

കഴുത വീണ്ടും കഴുത 

വിഡ്ഡി-ദിനം കഴിഞ്ഞിട്ട് പത്താംദിനമെത്തുമല്ലോ
മണ്ട-നാകാനവസരമൊരിക്കല്‍ കൂടി.
കേമ-നായൊരുത്തനെ നാം തിരഞ്ഞെടുത്തയക്കണം
വിഡ്ഡി-യായി നടക്കാം പിന്നഞ്ചുകൊല്ലവും

ഇടത്തുംവലത്തുമായി മാറി മാറി കുത്തിയിട്ടും
ഇടതും വലതും മാത്രം മാറിയില്ലൊട്ടും.
അഴിമതിയെന്ന കുടക്കീഴിലവരൊരുമിച്ചു
എല്ലാ ജാതി വീരന്മാരും ആള്‍ദൈവങ്ങളും

ദൈവനാട് കാണുവാനായ് ദൈവം പോലും വരുന്നില്ല
ബന്ധ് പേടിച്ചോടിപ്പോയി സായിപ്പുമാരും.
തൊഴിലൊന്ന് കിട്ടിയാല് മുതലാളി വേണ്ട പിന്നെ
കൊടിപിടിച്ചതു ഞങ്ങള്‍ പൂട്ടിക്കും നൂനം.

വലത്തായി നില്‍പ്പുണ്ടവന്‍ അഴിമതി വീരനവന്‍
ഇടത്തായി വികലനാം വിപ്ലവ വീരന്‍
വിഡ്ഡിവേഷമണിയാനായി ഒരുങ്ങിയിരിക്കുന്നുണ്ട്
ഇടയിലായ് ദൈവനാടിന്‍ പൊതുജനവും

വൃത്തം നതോന്നത(വഞ്ചിപ്പാട്ട്)
സജീവ് പട്ടത്ത്.


up
1
dowm

രചിച്ചത്:സജീവ് പട്ടത്ത്
തീയതി:13-03-2014 05:05:31 PM
Added by :Sajeev Pattath
വീക്ഷണം:311
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :