പുലരി       
    ആദിത്യന്‍ കിരണങ്ങള്‍ പതിയുമ്പോള്‍ 
 പുലരിയിലുണരുന്ന പൂവിന്‍ ദളങ്ങളില്‍ 
 വീഴുന്ന കുളിര്‍ മഞ്ഞു തുള്ളിയില്‍ 
 വിരിയുന്നു നിറമുള്ള മോഹങ്ങള്‍ 
 
 ഉഷസ്സിലണയുന്ന ശലഭത്തിന്‍ ചുണ്ടിലും 
 നുരയുന്നു സ്നേഹത്തിന്‍ മധുകണം 
 ചെറുകാറ്റിലാടുന്ന തുളസിക്കതിരിലും 
 തെളിയുന്നു പുതുജീവന്‍റെ പൊന്‍വെളിച്ചം 
 
 കൂടൊഴിയുന്ന കിളികള്‍ക്കുമുണ്ടിന്നു 
 ചിറകു മുളച്ചുള്ള ചെറുസ്വപ്‌നങ്ങള്‍ 
 കളകളമൊഴുകുന്ന പുഴയിലും തെളിയുന്നു 
 പുതുപുലരി തന്‍ പ്രഭാ കിരണങ്ങള്‍
 
      
       
            
      
  Not connected :    |