മണിവീണ
"മനസ്സിൻറെ കിളിവാതിൽ മെല്ലെ തുറന്നവള്
മധുരമായ് ഓതിയ കഥകളെല്ലാം
മാറോടു ചേർത്തുവെച്ച മധുരപ്രണയത്തിൻ
മണമുള്ളൊരോർമ്മകള് ആയിരുന്നു.
മഞ്ഞുതുള്ളിയുടെ വിശുദ്ധിയും കുഞ്ഞു പൈതലിൻറെ നിഷ്കളങ്കതയും നിറഞ്ഞ
മനോഹരമായൊരു മണിവീണ..
മനതാരിലെ മലർമൊട്ടുകള് വിരിയുവാനായവള് വെറുതെയെങ്കിലും കൊതിച്ചിരുന്നു..
മനസ്സിലെ മഞ്ഞുതുള്ളി മറ്റൊരു മലർമൊട്ടിൻ
കണ്ണുനീരൊപ്പുന്ന കാഴ്ചകളെ
മിഴിനീരുതൂകാതെ കണ്ടു നിന്നു
മൊഴികളിൽ മൌനം പകർന്നു കൊണ്ടേ..
അനുരാഗ സീമതൻ ഏകാന്ത വീഥിയിൽ
ദിക്കറിയാതുഴലുന്ന വേഴാമ്പലാണവള്
മനസ്സിൻറെ നന്മയാൽ
പ്രണയം വെച്ചുമാറുമ്പോഴുമവള് കൊതിക്കുന്നു
മനസ്സിലെ മലർമൊട്ടു വിരിയുവാനായ്
മനതാരിലെ പ്രണയമാരി പെയ്തിറങ്ങുവാനായ്...."
Not connected : |