കലിയുഗം
എറിഞ്ഞൊരു നാണയ ത്തുട്ടവനമ്മ്ക്കു
പത്തുമാസം ചുമന്നു പെറ്റൊരു കൂലിയായ്
വിറപൂണ്ടു പോകുന്നവൻ തൻ അധരങ്ങൾ
അവളുടെ ജീവ രക്തം ആർത്തിയോടെ കുടിക്കുവാൻ ;
പണ്ടു മധുരമാം അമ്മിഞ്ഞപ്പാലു മാത്രം
നുണഞ്ഞു കുടിക്കുവാൻ വെമ്പിയ കരങ്ങളിൽ
അവൻ കൊണ്ടു നടക്കുന്നു മൂർച്ചയേറിയ വാളുകൾ ;
മമ സോദരന്മാരുടെ കബന്ധങ്ങൾ കാണുവാൻ
ഓർമ്മകൾ മറഞ്ഞു പോകുന്നു ,നയനങ്ങൾ
അന്ധകാരത്തിൻ നിഴലിനാൽ മൂടുന്നു
തിരിച്ചറിയാതെയായ് സ്വ രക്ത ബന്ധങ്ങൾ
മനസ്സിൽ ചേക്കേറുന്നു തിന്മ തൻ മൂർത്തീഭാവം.
മൃത്യുവിൻ ദൂതരോടിക്കളിക്കുന്നു അവനുടെ ചുറ്റിനും -
ഓരോ യുഗങ്ങൾ മിന്നി മറയുമ്പോഴും
കേൾക്കുന്നില്ല അവൻ മാതാവിൻ ദീന രോദനം ;ബതിരതായാൽ മൂടുന്നു അവനുടെ കർണ്ണങ്ങൾ .
പറയാത്ത നോവിൻറെ ഭാരമേറിയ മനസ്സുമായ്
ഒരു കൈത്താങ്ങില്ലാതെ അവൾ തളർന്നു വീഴുമ്പോൾ
ഒന്നു പിടിച്ചുയര്താതെ ദൂരെക്കായ് അവൻ
ഓടി മറയുന്നു
ഒരു പിശാചിൻ വികൃതമാം മുഖവുമേന്തി .
മാംസ രക്താധികളുടെ ഗന്ധമാണിന്നീ
വസന്ദ കാലത്തിൽ വീശുന്ന മാരുതന്നു പോലും .
എരിഞ്ഞുതീരും മുൻപേ തല്ലിക്കെടുതുന്നൊരു
കൊച്ചു തിരിനാളം മാത്രമായ് തീരുന്നു ജീവിതം
ഒന്നുമൊന്നും രണ്ടെന്നെണ്ണിപ്പടിക്കും ബാല്യത്തിൻ
കുഞ്ഞു കരങ്ങളിൽ കളിപ്പാട്ടം ആയി തീരുന്നു കടാരയും ഘട്ഗവും
നൊന്ദു പെറ്റൊരംമയെയും വെട്ടി വീഴ്ത്തുന്നു മാനുജൻ
ഞെട്ടിത്തെറിച്ചു ചുടു കണ്ണീരുമായ് നിന്ന് പോകുന്നു ഭൂമി
നിലാവിൽ മുങ്ങി ക്കുളിച്ചു നില്ക്കുന്ന രജനിയിൽ -
പോലും കണ്ടു ഭയക്കുന്നു ഭീകരമാം സ്വപ്‌നങ്ങൾ
നിദ്രയില്ലതെയായ് ഓരോ രാത്രിയിലും -കൂടെ
ഭ്രാന്തമാം വികാരത്തിൻ ചുരുളുകൾ അഴിയുന്നു
നീണ്ട നഖമുള്ള വികൃതമാം കരങ്ങളാൽ പിച്ചി ചീന്തുന്നു ഓരോ ജീവിത സ്വപ്നവും
ഇനിയേത് പ്രളയതിനാൽ മുങ്ങിതാഴുമീ ഭൂമി
രണഭേരി മുഴക്കുമീ കലിയുഗ പ്രപഞ്ചത്തിൽ
Not connected : |