അഗ്നി
താമസിയാതെ കെട്ടടങ്ങി പോകയാനെന്നറിയാ
മീ അഗ്നിക്കെന്നാലും ഇന്ന് ആളിക്കത്തുകയാ
നൊരു പ്രതീക്ഷയും ബാക്കി വയ്ക്കാതെ
പെട്ടന്നൊരു മാരിയെവിടെ നിന്നെങ്കിലും
പെയ്തു തുടങ്ങാം .അപ്പോൾ കെട്ടുപോയ് വെറും
ഒരു കരിക്കട്ട മാത്രമാവില്ലേ?പ്രകാശിക്കാനാവുമോ?
ഇനി ഒരു കാറ്റ് മാത്രമാണ് വീശുന്നതെങ്കിലോ
അപ്പോൾ എരിഞ്ഞു നില്ക്കുന്ന നിലയിൽ
നിന്നുജ്വലമായ് കത്താമല്ലോ ?
എന്നാലൊരു സംശയം പെട്ടെന്ന് കത്തിത്തീരില്ലെ !
കാറ്റും വരേണ്ട പേമാരിയും വരേണ്ട - എങ്കിൽ
കുറച്ചു നേരം കൂടിയിങ്ങനെ എരിഞ്ഞു കത്താമല്ലോ
ഒരു കാറ്റ് താളം പിടിചെത്തുമ്പോൾ
ചിലപ്പോൾ ആളിക്കത്തുവാൻ ആഗ്രഹിക്കും
അന്നേരം ആളാൻ തുടങ്ങും - പക്ഷെ നിലക്കും
കാരണം ഇനിയും നിന്നെരിയണം . അപ്പോൾ
ഇത്തിരി നേരം കൂടി ഇങ്ങനെ ജ്വലിക്കാമല്ലോ
ഇന്നീ അഗ്നി ഉള്ളത് കൊണ്ട് വെളിച്ചമുണ്ടത്രേ
പക്ഷെ അടുത്തു വരുമ്പോൾ ചൂടാണ് പോലും
കൈ കൊണ്ട് തൊട്ടാലോ കരം വെന്തു പോകുമത്രേ
പക്ഷെ എന്ത് ചെയ്യും അഗ്നി അങ്ങനെ അല്ലെ
ഒരു കാര്യം പറഞ്ഞീല - ഒരു ജല തുള്ളി
വീണാൽ പോലും ഈ പൊള്ളുന്ന അഗ്നി
കേട്ടുപോവില്ലേ പിന്നെ ചൂടുണ്ടോ ?
എന്നാലും ഒരു കാര്യം എല്ലാ പേർക്കും അറിയാം
അഗ്നി എല്ലാവർക്കും വേണം , ചൂടും വെളിച്ചവും വേണ്ടേ അല്ലെങ്കിൽ എന്ത് ചെയ്യും
ഏതായാലും അഗ്നി കത്തി തുടങ്ങിയില്ലേ
ഇനിയെപ്പോൾ വേണമെങ്കിലും വർഷം വരാം ,
കാറ്റും വരാം - രണ്ടായാലും കെട്ടോ ജ്വലിച്ചോ തീരണം ! പെട്ടെന്ന് തന്നെ . അത് വരെ അഗ്നിക്ക് നിന്നെരിയണം
Not connected : |