ജീവിത ചക്രം - പ്രണയകവിതകള്‍

ജീവിത ചക്രം 

ഞാൻ കരുതിവെച്ച പുഞ്ചിരി
കളവ് പോയിരിക്കുന്നു
ഞാൻ തേടി നടന്ന ഋതുക്കൾ
കൈമോശം വന്നിരിക്കുന്നു
ശിശിരവും വസന്തവും
ഒർമ്മപ്പൊട്ടുകളായി
ഒളിച്ചു കളിക്കുന്നതിനിടയിൽ
മാഞ്ഞു പോയ ജീവിത ചക്രം
പിന്നിട്ട വഴികളെ നോക്കി
പിന്തിരിഞ്ഞു ചിരിതൂവുന്നു ...
ചവിട്ടിയരച്ചു മുന്നേറിയ
ചെമ്മണ്‍ പാതകളിലെ ഈ ജീവിതം
പിറകോട്ടു കറങ്ങാത്ത ചക്രങ്ങളെ നോക്കി
ഉയിർപ്പിന്റെ വഴിയടയാളങ്ങൾ പറഞ്ഞു തരുന്നുണ്ട്..!!


up
0
dowm

രചിച്ചത്:
തീയതി:16-04-2014 06:05:40 PM
Added by :abdul basheertm
വീക്ഷണം:431
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :