അഭയം - തത്ത്വചിന്തകവിതകള്‍

അഭയം 

അഭയമന്വേഷിച്ചു നടന്നവന്
വീട്ടിലേക്കുള്ള വഴി
കാണിച്ചു കൊടുക്കുവാൻ
ഗുരു തന്റെ ചൂണ്ടു വിരൽ
ഉയർത്തി പടിഞ്ഞാറോട്ട്
വിരൽ ചൂണ്ടി പറഞ്ഞു
ആ വഴിവരമ്പിലൂടെ
മുന്നോട്ടു പോവുക
ദാഹവും വിശപ്പും
അവഗണിച്ചേക്കുക
പിന്തിരിപ്പിക്കാൻ ഒരുപാട്
പേർ പിറകിൽ ഉണ്ടാവും
ചൂദാട്ടവും മദ്യവും
വിളമ്പുന്ന വഴിവക്കുകൾ
സുരക്ഷിതമല്ലെങ്കിലും നീ
നിന്നിൽ വിശ്വാസമർപ്പിക്കുക
നടപ്പാതകളിൽ പോലും
പാതകങ്ങൾ കണ്ടേക്കാം
വിഷം പുരട്ടിയ വാക്കുകളും
വിഷാദം തോന്നുന്ന വിഷമങ്ങളും
നിന്റെ വഴികളിൽ തടസ്സമാവാതിരിക്കട്ടെ ...!
തിരിച്ചെത്തും വരെ
വീടകങ്ങളിലെ പ്രതീക്ഷകൾക്ക്
നീ അഭയമാണ് ...
തിരിച്ചെത്തിയാൽ വീട്
നിനക്കും അഭയമാണ് ..!!

----------------------------------------------------
ബഷീര്‍ വെള്ളാരം പാറ


up
0
dowm

രചിച്ചത്:
തീയതി:21-04-2014 05:28:09 PM
Added by :abdul basheertm
വീക്ഷണം:184
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :