അവൾ സുന്ദരിയായിരുന്നു   - ഇതരഎഴുത്തുകള്‍

അവൾ സുന്ദരിയായിരുന്നു  

കറുപ്പ് നിറം ആയിരുന്നു അവൾക്ക്. കോളേജിൽ എത്തുമ്പോൾ അവൾ ചുറ്റുപാടും ഒന്ന് വീക്ഷിക്കും , തന്നെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാൻ . കാതുകൾ കൂർപ്പിച് അവൾ നടക്കും ,താൻ സുന്ദരിയാണോ എന്ന് ആരെങ്കിലും പറയുന്നുണ്ടോ എന്ന് കേൾക്കാൻ. പക്ഷെ നിരാശ മാത്രം ആയിരുന്നു അവൾക്ക് തോന്നിയത് . തൻറെ കൂട്ടുകാരികൾ പോലും പറഞ്ഞിട്ടില്ല അവൾ സുന്ദരി ആണെന്ന് .
ഇതൊക്കെ ആയിരുന്നു അവളുടെ പരാതികൾ , സങ്കടങ്ങൾ . എന്നും അണിഞ്ഞൊരുങ്ങി വെളുത്ത കൂട്ടുകാരികൾക്കിടയിലേക്ക് അവൾ ചെല്ലും ., വർത്തമാനങ്ങൾ പറയും .എന്നാലും ഉളളിൽ ആയി ഒരു സങ്കടം "എന്നെ ആരും ശ്രദ്ധിക്കുന്നില്ലല്ലോ" ?
അന്നൊരു കേരളപ്പിറവി ദിനം ആയിരുന്നു . തനി മലയാളി പെണ്ണായി അവൾ അണിഞ്ഞൊരുങ്ങി . തലയിൽ മുല്ലപ്പൂ ചൂടി . കണ്ണാടിക്കു മുൻപിൽ നിന്നവൾ പറഞ്ഞു . "ഇന്ന് എന്നെ എല്ലാവരും ശ്രദ്ധിക്കും , സുന്ദരിയാണെന്ന് പറയും" ..........
സ്വപ്നത്തിലെന്ന വണ്ണം അവൾ കോളെജിലേക്ക് നടന്നു . എത്രയും പെട്ടെന്ന് എത്തണം . അവളുടെ കാലുകൾക്ക് വേഗം കൂടി . ....റോഡ്‌ കടന്നത്‌ പോലും സ്വപ്നത്തിലെന്ന പോലെ .***************************************************************************************************************************************************************
കത്തുന്ന നിലവിളക്കിന്റെ മുൻപിൽ അവളെ കിടത്തി . കോളേജിലെ എല്ലാ കുട്ടികളും അവളുടെ വീട്ടില് അന്ന് വൈകുന്നേരം എത്തിയിരുന്നു . എല്ലാവരുടെയും ശ്രദ്ധ അവളിലായിരുന്നു .പക്ഷെ അവൾ അതറിഞ്ഞില്ലെന്നു മാത്രം . അവർ പറഞ്ഞു " കറുത്തതനെങ്കിലും എന്ത് സുന്ദരി ആയിരുന്നു അവൾ" . പക്ഷെ അവൾ അത് കേട്ടതും ഇല്ല .


up
0
dowm

രചിച്ചത്:
തീയതി:23-04-2014 07:05:21 PM
Added by :SREEKUMAR V.T
വീക്ഷണം:377
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :