ദൈവമേ - തത്ത്വചിന്തകവിതകള്‍

ദൈവമേ 

നിന്റെ പ്രകൃതി എന്നെ തരളിതയാക്കുന്നു ,
നിന്റെ മഴയെന്നെ കുളിരണിയിക്കുന്നു ,
നിന്റെ മേഘങ്ങൾ എന്നിൽ
സമാധാനത്തിന്റെ വെള്ളച്ചിറക് പരത്തുന്നു.
നിന്റെ പർവതങ്ങൾ നിന്റെ
ഗാംഭീര്യത്തെ വിളിച്ചോതുന്നു .
നിന്റെ അരുവികൾ എന്റെ
ഹൃദയത്തിലേക്ക് ചാലിട്ടൊഴുകുന്നു .
നിന്റെ സുന്ദരഭൂമിയെന്നോട്
ചേർന്ന് നിന്ന് സുഖദു:ഖങ്ങൽ പങ്കുവെയ്ക്കുന്നു .
നിന്റെ ആകാശങ്ങൾ എന്നെ
അതിലേക്കു മാടിവിളിക്കുന്നു .
സൂര്യന്റെ തീക്ഷ്ണരശ്മികൾ എന്റെ
ജീവിതത്തിനു വഴിയൊരുക്കുന്നു .
ചന്ദ്രന്റെ നിലാവെളിച്ചം എന്നിലേക്ക്
കുളിർമഴയായി പെഴ്തിറങ്ങുന്നു .
നിന്റെ മഴ എന്റെ സുന്ദരസ്വപ്നങ്ങൾക്ക്
പുതിയ വർണങ്ങൾ രചിക്കുന്നു .
നിന്റെ കുളിർതെന്നൽ നിന്റെ
സ്നേഹസ്പർശമായി എന്നിലേക്കരിച്ചിറങ്ങുന്നു.
നിന്റെ പകലുകൾ എന്റെ
ഉത്തരവാദിത്തങ്ങളുടെ ചൂട് ഓർമ്മപ്പെടുത്തുന്നു .
നിന്റെ രാത്രികൾ സമാധാനപൂർണമായ
ജീവിതത്തിനു വേദിയാകുന്നു


up
0
dowm

രചിച്ചത്:mubeena
തീയതി:10-05-2014 07:42:42 PM
Added by :mubeena
വീക്ഷണം:193
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me