നോവ്  - തത്ത്വചിന്തകവിതകള്‍

നോവ്  

രാത്രിയുടെ വരവിൽ എന്റെ
ദുഃഖങ്ങൾ മാഞ്ഞുപോയി.
വേനലിന്റെ പുതുമഴയിൽ എന്റെ
കവിൾതടത്തിലൂര്ന്നിറങ്ങിയ കണ്ണീർകണങ്ങൾ
ഒലിച്ചു പോയി.
നോവുകളെ ഞാൻ പ്രണയിച്ചു തുടങ്ങി,
അതെനിക്ക് നൽകുന്ന പുതിയ പാഠങ്ങൾ .
ദുഃഖങ്ങളില്ലാത്ത ജീവിതത്തിനെന്താണ് പ്രസക്തി ,
രാവില്ലാതെ പകലില്ലല്ലോ .
ദുഖങ്ങളെന്നിലാഴ്ന്നിറങ്ങുമ്പോൾ
ചിന്തകൾ എനിക്ക് കൂട്ടായെത്തുന്നു .
അതെനിക്ക് തുറന്നു തരുന്നു എന്റേതു
മാത്രമായ ലോകം .
ഞാനും എന്റെ നാഥനുമായുള്ള കൂടിക്കാഴ്ച്ച ,
അതെനിക്ക് സമ്മാനിക്കുന്നു പുതിയ ജീവിതം ,
മനസിന്റെ വാതായനങ്ങൾ തുറക്കപ്പെട്ട പോലെ ,
ഭാരങ്ങൾ നീങ്ങിയ പോലെ .
ദുഖങ്ങളില്ലായിരുന്നുവെങ്കിൽ ഞാനൊരു
പാതിമരിച്ച മനുഷ്യനെ പോലെ
ഈ ജീവിതം ജീവിച്ചു തീർത്തേനെ .




up
0
dowm

രചിച്ചത്:mubeena
തീയതി:09-05-2014 11:29:32 AM
Added by :mubeena
വീക്ഷണം:275
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :