മറഞ്ഞു പോയ പൊൻ കാലം - തത്ത്വചിന്തകവിതകള്‍

മറഞ്ഞു പോയ പൊൻ കാലം 


പൊൻ കാലമേ നീ എങ്ങു പൊയ്മറഞ്ഞു
നിൻ ഓർമയിൽ തേങ്ങുന്നു ഞാനീ കുടിലിൽ

എൻ കാലവും കൊഴിയുന്നുവോ
പൊഴിയല്ലേ പൂമലരെ പൂവാസമായ് വീശരുതോ

എൻ മനം ഏതോ കനവോ നിനവോ വിധുമ്പുന്നുവോ
കൊഴിഞ്ഞു പോയ കിനാക്കൾ തേടുന്നു ഞാനീ ഭൂവിൽ

കാണുന്നുവോ എൻ മനം തെന്നലേ
പൊന്നൊളി വീശും പൂനിലാവും

മിന്നി മറയും മിന്നാമിനുങ്ങും
രാക്കിളി പാടുന്നു രാവിൻ ഗാനം

പൂന്തേൻ നുകരും പൊൻ വണ്ടിൻ രാഗം
പൂങ്കാറ്റിൽ വീശും പൂഞ്ചോലയിൻ സുഗന്തം

മുറ്റത്തേ മാവിൻ കൊമ്പിലേതോ ഇണപ്പക്ഷികൾ
കാറ്റിലാടി കൊഞ്ചി മകിഴും സ്നേഹ ലോലമായ്

കളകളാരവം കിലുങ്ങിയൊഴുകും കണ്ണാടി പുഴയും
തുള്ളിക്കുതിച്ചിടും പള്ളിപ്പരുവമാം വേളയിൽ

പൂമ്പാറ്റയായ് പാറി പറന്നൊരാ പൊൻ കാലം
തേൻ കാറ്റായ് ഓർക്കുമിന്നോരോ നിമിഷവും

വിട ചൊല്ലി പിരിഞ്ഞുവോ പാരിൻ അഴകേ
പലതുള്ളി പെരുവെള്ളവും കനവോ

മണമില്ലാത്തൊരെൻ മുറ്റത്തെ മുല്ലയേ
മാരിയുമില്ലാ മാന്തോപ്പുമില്ലയോ

തണലേകും വ്ര്`ക്ഷങ്ങളും വിടചൊല്ലിയോ
കനലെരിയും കതിരവനും കോപമോ

കാലത്തിനൊത്ത കോലമോ അതിഭയങ്കരം
കാണുന്നു ഞാനിന്നീ കലികാലം

ഈ മായാലോകം കയ്യെത്തും ദൂരം
മതിമറന്നോടരുതേ മനുഷ്യാ

വിരുന്നിനു വന്നവരാം നാമീ മണ്ണിൽ
ഒരുനാൾ തിരികേണം നാമാ വിണ്ണിൽ

ഓരോ ചുവടും മരണത്തിലേക്കുള്ള യാത്ര
ആരോ തേങ്ങുന്നു വിലാപ യാത്രെ

ഇലകളില്ലാ കരിഞ്ഞ മരക്കൊമ്പിലേതോ
ഇണക്കിളികൾ പാടുന്നു വിഷാത രാഗം

ഇനി ഒരുനാളും വരില്ലയോ വസന്തകാലമേ
ഞങ്ങൾകൊരു വഴിചൊല്ലൂ ഭൂലോകമേ

മതിമറന്നോടും മാനിടമേ
ശ്മശാനമായ് ഭൂമി തീരും മുന്നേ

പഞ്ചമില്ലാ പാടുമില്ലാ പുണ്യലോകം
പണിതെടുക്കാനായ് ഒന്നുകൂടാം


-Rahmath Mohammed


up
1
dowm

രചിച്ചത്:rahmath
തീയതി:08-05-2014 12:21:06 AM
Added by :Rahmath Mohammed
വീക്ഷണം:430
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :