ജീവിത ചിത്രം - പ്രണയകവിതകള്‍

ജീവിത ചിത്രം 

നാം കുറെ ജന്മങ്ങൾ
നാം കുറെ ചിതലുകൾ
നമ്മിൽ നാം അറിയാതെ
കുറെ മഹാവൃക്ഷങ്ങൾ.
ഇന്നു ഞാൻ കേട്ടതാത്മാവിന്റെ ചിരികൾ
ഇന്നെനിക്കു കേൾക്കാം ഇന്നലെയുടെ ചിന്തകൾ
കണ്ണീരോഴുക്കിയ കവിളുകൾ
കണ്ണീരു തുടച്ച കൈവളകൾ
ലോകം നശ്വര സാഗരം
ജീവൻ മണൽ വീട്.
ബന്ധങ്ങലറ്റു ബന്ധുത്തമറ്റു
പ്രണയം അറിയാതകന്നു പോയ്‌
ചിരി തന്ന മുഖങ്ങൾ ചിരിക്കാതെ മറഞ്ഞു
ഞാനോ ചിരിയറിയാതെ വിളറി
വേദങ്ങൾ ഉരുവിട്ടു ഞാൻ വേദന-
മാറ്റുമ്പോൾ വേദങ്ങളിൽ അക്ഷര തെറ്റുകൾ
ജീവിതത്തിന്റെ ക്രമം തെറ്റിയ വരികൾ
ജീവിതാവസാനം ആറടി മണ്ണിന്റെയും
ആറു വരി കവിതയുടെയും ഉടമ.


up
0
dowm

രചിച്ചത്:
തീയതി:04-07-2014 07:56:08 AM
Added by :Abin Mathew Chemmannar
വീക്ഷണം:359
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


abin
2014-07-11

1) enne vimarshikan arum ille

Ummuhabeeba
2014-07-16

2) അബിൻ ഒരു പബ്ലിസിറ്റി പ്രിയനാണെന്ന് തോന്നുന്നു അഭിനന്തനങ്ങളും വിമർശനങ്ങളും ചോതിച്ചുവാങ്ങുന്നത് കുട്ടികളെ തട്ടിക്കൊണ്ടുപോയി ഭിക്ഷയെടുപ്പിക്കുംപോലെയാണ്


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)