അവള്‍......... - തത്ത്വചിന്തകവിതകള്‍

അവള്‍......... 

നിനക്കാതെ എത്തുന്ന മരണമേ നീ..
ഞാൻ ഒത്തിരി കൊതിച്ചിട്ടും വരുന്നില്ല നീ ..
മരണമേ നീയും വെറുക്കുന്നുവോ എന്നെ ..
അമ്മതൻ മടിത്തട്ടിൽ ലാളനകള്‍ ഏറ്റു കിടന്നൊരു ..
പെണ്‍കുഞ്ഞായിരുന്നു ഞാൻ മരണമേ ..
ഇന്നെനിക്കായി തീർത്തു സമൂഹം ..
വേശ്യ എന്നലോ എന്‍ നാമം ..
സ്നേഹം ചാലിച്ചെഴുതിയ മൊഴികളാൽ ..
അവൻ പ്രണയം ചൊല്ലി വന്ന നാളുകൾ ..
ഏതോ രാവിൻ കിനാവതിൽ ..
ഞാനും പ്രണയാർദ്രയയി ..
പ്രണയത്തിൻ പൂക്കാലം തീര്‍ത്തവന്‍ ..
എന്മനം സ്വന്തമാക്കി..
രക്തബന്ധങ്ങൾ അറുത്തു മാറ്റി ഞാൻ ..
എൻ പ്രണയത്തിൻ കൂട്ടിലേക്ക് പറന്നുചെന്നു..
ഒരു മയക്കത്തിനപ്പുറം ഞാനറിഞ്ഞു ..
എൻ പ്രണയവും മാനവും നഷ്ടമെന്നു ..
എൻ നഗ്നമാം മേനി കൊത്തിപറിച്ചവർ ..
തീർത്തു വെച്ചതാകാം മദ്യക്കുപ്പികൾ ..
അതിനു കീഴെ മടക്കിവെച്ച നോട്ടുകൾ ..
അവർ ഒഴുക്കിയ ബീജത്തിൻ വിലയായിരുന്നു ..
പിന്നെ എത്രയോ പകലുകള്‍ രാവുകൾ ..
എനിക്കു കൂട്ടായ് എത്തിയോർ ..
എന്നെ കെട്ടിപുണർന്നവർ ..
എന്‍ നഗ്നത പുണർന്നവര്‍..
എന്നിൽ ബീജം നിറച്ചവർ ..
പിന്നെയും പിന്നെയും വന്നുപോയവർ ..
ആൾ കൂട്ടത്തിൽ ഒട്ടും പരിചയം നടിക്കാതോര്‍ ..
അവരും സമൂഹവും ചൊല്ലി ഞാൻ വേശ്യ ..
എന്നിൽ കാമം തീർത്തവർ ..
മാന്യതയുടെ മുഖപടമണിഞ്ഞവർ ..
സമൂഹമേ ഇവരിൽ നിങ്ങളും പലരുമല്ലേ ..
ഇന്നെൻ ഉദരത്തിൽ തൂങ്ങുന്ന ഭാരം ..
കൂട്ടത്തിൽ ആരുടെയോ ബീജമാകം ..
ഇവിടെ ഞാനീ ജന്മം കൊടുത്താൽ ..
സമൂഹമേ നീ എൻ കുഞ്ഞിനെ ..
എന്തുപേരിട്ടു വിളിക്കും ..
വേശ്യ തൻ മകനെന്നോ മകളെന്നോ ആകാം ..
പിറക്കാൻ കൊതിക്കുമീ ജീവനേ ..
സമൂഹമേ നിങ്ങൾ തൻ വാക്കിനാൽ ..
കുത്തി നോവിക്കില്ലേ നിങ്ങൾ ..
മരണമേ ഞാൻ നിന്നെ വാരിപുണരട്ടെ ..
ഏന്‍ പിറക്കാത്ത കുഞ്ഞിനു ..
നോവാതെ നോക്കണേ ....


up
2
dowm

രചിച്ചത്:സന്തോഷ്‌ കണംപറമ്പില്‍
തീയതി:05-07-2014 03:27:37 PM
Added by :santhoshijk@gmail.com
വീക്ഷണം:549
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :