ഐഡിയ ബോർ ജഡ്ജ്  - ഹാസ്യം

ഐഡിയ ബോർ ജഡ്ജ്  

"സംഗതി പോരെന്റെ സുന്ദരിക്കുട്ടീ ,
സാ രീ ഗാ മാ എന്നു ചേർത്തു പാടു
സാധകം ചെയ്യുക, പോരട്ടെ ശാരീരം
നാളത്തെ ജാനകിയമ്മയല്ലേ !"

ഞെട്ടിയുണർന്നിട്ടു നോക്കുന്നു ശ്രീമതി ,
തൊട്ടടുത്തുണ്ട് ;സുഖമുറക്കം !
ഒന്നും പറഞ്ഞില്ല ;സന്ധ്യ മുതൽക്കൊരു
ചിന്തയാ ,ണിംഗ്ലീഷ്‌ പഠിക്കണം പോൽ !

"യുവർ വോയ്സ് വെരിഗുഡ്
പെർഫൊമൻസും നന്ന്‌
പാട്ടിൻ സെലക്ഷനിൽ ശ്രദ്ധ വേണം !
വൻസുമോർ പാടിക്കേ
നാ നാ നി നീ നീ നി
നാ നാ നി നീ നീ നി
നാനി നാനി !"
കൊള്ളാ,മിതെന്തൊരു കുന്ത -
മിപ്പതിരാ
നേരത്തി,ത്തിതിങ്ങേർക്കിതെന്തു പറ്റി ?
തട്ടി വിളിക്കു "ന്നറിയട്ടെ അപ്പളേ ,
ഇന്നലത്തെ കൊണ്ടു ഗുളിക തീർന്നോ ?"

"അല്ലെടി പോത്തേ ,ചൊല്ലിടാം
കത്തുണ്ട് ,
ജഡ്ജാകണം സ്റ്റാർ സിംഗറൊന്നിൽ !"
" അല്ലല്ലിതെന്തൊരു കൂത്ത്‌ ;നിങ്ങൾ
പെട്ടി പൂട്ടിയ കാലം മറന്നതല്ലേ ...?
പിള്ളേരു മൊത്തം മഹാ പിശകാ ,
അവർ പള്ളയ്ക്കടിക്കാതെ നോക്കിടേണം !
വല്ല' സലത്തും 'തെറ്റിയാൽ മിണ്ടണ്ട
വല്ലവനും കേറി ഞോണ്ടിയാലോ .
ടി വീ പ്രോഗ്രാമി,ലിംഗ്ലീഷു മസ്റ്റാ
നിങ്ങൾക്കേ ബീ സീ ഡീ തികച്ചെന്തറിയാം ?"

"പണ്ടു ഗഫൂറിക്ക ചൊന്ന പോൽ ചൊല്ലണ -
മസ്സലാമു അലൈക്കും
വ അലൈക്കുമസ്സലാം !!"


up
1
dowm

രചിച്ചത്:mayan muhamma
തീയതി:05-07-2014 09:52:26 PM
Added by :mayan muhamma
വീക്ഷണം:362
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


vtsadanandan
2014-07-07

1) കലക്കി .

Muza
2015-05-07

2) നിങ്ങള്ക്ക് പയിനയിരം രൂപ


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me