മനസ്സ് പെയ്യും നേരത്ത്
മഴപെയ്തുതോറ്ന്നു
മരംപെയ്തുതീറ്ന്നു
മനസ്സ് തണുക്കാന്
മടിച്ചു നില്പ്പൂ ...
മറ്റുള്ളവറ്ക്കായ്
മടയ്ക്കുന്ന മാടിന്റ്റെ
മാതിരിയായിരുന്നെന്
ജീവിതം ...
വറ്റാത്ത മടിശ്ശീല-
യുള്ളകാലംചുറ്റും
ഉറ്റവരുറുമ്പായ്
നിരച്ചിരുന്നു...
കാലിയാംകീശതന്
കാലത്ത് കാണുവോറ്
കാണാത്ത മട്ടില്
കടന്നിരുന്നു ...
പ്‌റണയ കാലത്ത് ഞാന്
പ്‌റാണനായ് കണ്ടവള്
വരണമാല്യം
പരനു നല്കിനീങ്ങി ...
മരണവീട്ടില്ചിത -
യൊരുക്കുവാന്വെട്ടുന്ന
മരമായി മാറിയെന്
ശ്ലഥമാനസം... .
നിത്യനിദ്രയ്ക്കായി
നീങ്ങുന്നു ഞാനെന്റ്റെ
നൊമ്പരപ്പൂക്കള് തന്
ശയ്യയിന്മേല് ..
വീണ്ടുമൊരു പെരുമഴ -
യ്ക്കൂഴവും കാത്തതാ
വിണ്ണില് മഴക്കാറൊരുങ്ങി....
Not connected : |