അസ്തമയകാഴ്ച       - മലയാളകവിതകള്‍

അസ്തമയകാഴ്ച  

അസ്തമയം കാണാനെന്നെ പഠിപ്പിച്ചതാര്?
ഗുരുവോ, പുസ്തകങ്ങളോ, കൂട്ടുകാര് തന്നെയോ;
അറിയില്ല;
പിന്നെയാര്; അനുഭവ പെരും തള്ളിച്ചയോ?
'ചൈന ക്ലേ' കുന്നിന്റെ മുകളില നിന്നങ്ങു-
ദൂരെ ഏഴിമലയുടെ പിന്നിലെക്കിറങ്ങി-
മറഞ്ഞൊരു തെയ്യക്കൊലമായന്നു അർക്കൻ
പിന്നെ കടൽ കണ്ട നാളുകലോന്നിൽ
അറബിക്കടലിനെയോന്നാകെ- തീപിടിപ്പിച്ചവനസ്തമിചതും..
പിന്നെയും കണ്ടേറെ അസ്തമയങ്ങൾ
കാലത്തിന്റെ ഭണ്ഡാരത്തിൽ
കാണിക്കയായൊരു പൊന് നാണയമിട്ടപോൽ
ഈ കെട്ടിടമുകളിൽ സൂര്യനെ തൊട്ടടുത്തു കണ്ട- നാളുകളിലൊന്നിൽ
ഞാൻ കണ്ട അസ്തമയമെറെ വിചിത്രം
ഹേതുവെന്തെന്നോ ??
അർക്കനസ്തമിചതിന്നൊരു കടലിലല്ലാ
കൊടും കെട്ടിടക്കാടിന്റെ നടുവിൽ എങ്ങോ......



up
1
dowm

രചിച്ചത്:പി. ലിബിൻ
തീയതി:09-07-2014 01:31:37 PM
Added by :P.Libin
വീക്ഷണം:258
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :