കരളിലൊരു  ചിത  - പ്രണയകവിതകള്‍

കരളിലൊരു ചിത  

നിന്റെ ഒരു നോക്കിനാൽ, വാക്കിനാൽ
ഹൃദയത്തിനേറ്റ മുറിപ്പാടിന്റെ വേദന-
രക്തമായ് ഇറ്റിറ്റു വീഴവേ,
ഭൂതകാലോർമ്മകൾ ദഹിച്ച ചുടലപ്പറമ്പിലെ
തീയും പുകയും മഴയാൽ അടങ്ങവേ,
നീ..., ഒരെള്ളിൻ ചെടിയായ് -
ഉയർത്തെഴുന്നേറ്റതും-
തൂവെള്ള പൂക്കളായ് ചിരിതൂകി നിന്നതും,
പ്രണയമേ...,
നിന്നെക്കുറിച്ചുള്ള ഓർമ്മകൾ
കൂർത്തൊരമ്പായി ഇടനെന്ജിൽ തറയ്ക്കവെ,
ഇന്നു ഞാനറിയുന്നു
മരണവാതിലിനപ്പുറത്തെ അനശ്വരതയെ-
ഏകാന്തതയിലെനിക്കു കൂട്ടായ നിന്റെ ഓർമ്മകളെ.......


up
0
dowm

രചിച്ചത്:പി. ലിബിൻ
തീയതി:10-07-2014 03:43:13 PM
Added by :P.Libin
വീക്ഷണം:514
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me