കാടിന്‍റെ കണ്ണീരായ് - മലയാളകവിതകള്‍

കാടിന്‍റെ കണ്ണീരായ് 

കാടത്തരങ്ങള്‍ കാട്ടിയ
മര്‍ത്ത്യന്നു മുന്നില്‍
കാട് മരിക്കുന്നു
കണ്ണീരു വറ്റുന്നു

കാടിന്‍റെ കണ്ണീരായ്
പുഴ വറ്റിയൊഴുകുന്നു
കാടിന്‍റെ നിശ്വാസം
കാറ്റായെത്തുന്നു

കാട് വലിക്കുന്നോ-
രന്ത്യശ്വാസത്തിലും
കാണാം വിഷത്തിന്‍റെ
കണികപ്രവാഹം

കാടില്ല കിളികളെ
വീടില്ല നിങ്ങള്‍ക്കും
കാടെല്ലാം വെട്ടി
കാട്ടാറും കേഴുന്നു

കാട് വിളിക്കുന്നു
ദാഹ ജലത്തിനായ്‌
കാര്‍മേഘക്കൂട്ടത്തെ
കാണാന്‍ കഴിയില്ല

കാടെല്ലാം പോകട്ടെ
ഫ്ലാറ്റുകള്‍ പൊങ്ങട്ടെ
കാടിന്‍ കാഴ്ചകള്‍
കാണാമറയത്തായ്

കാടെന്താണന്നെങ്ങാനം
പിള്ളേര് ചോദിച്ചാല്‍
കാട്ടിടാം ഗൂഗിളില്‍
കാടിന്‍റെ ചിത്രങ്ങള്‍


up
0
dowm

രചിച്ചത്:
തീയതി:24-07-2014 06:44:22 PM
Added by :ROY ALTON
വീക്ഷണം:414
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :