കൊല്ലാപ്പാർട്ടിയ്ക്കഭിവാദ്യം ! - ഇതരഎഴുത്തുകള്‍

കൊല്ലാപ്പാർട്ടിയ്ക്കഭിവാദ്യം ! 

കൊല്ലാപ്പാർട്ടിയ്ക്കഭിവാദ്യം
കൊല്ലും പാർട്ടി,യ്ക്കറിവാദ്യം
മായ്ക്കാം നാടിൻ മുറിവാദ്യം
മുഴക്കാം പിന്നെ ജയവാദ്യം.!!

മാനവ മനസ്സിൽ കയറാൻ
ചോരച്ചാലുകൾ നീന്തേണ്ട ,
മറ്റവനെന്നേക്കാൾ വലുതെന്നൊരു
ചിന്തയുമൂട്ടേണ്ട ....

പിറന്ന മണ്ണിൽ നീയും ഞാനും
നാമായ് മാറേണ്ടേ ?...
പിറവിയെടുക്കും ക്ഷുദ്രാൽമാക്കളെ
തുടച്ചു നീക്കേണ്ടേ ?...

തമ്മിൽ കലഹിച്ചിങ്ങനമർന്നാൽ
എങ്ങനെ കാക്കും നാം ...
നമ്മിൽ പുലരാൻ കൊതിയായ് നിൽക്കും
നന്മ തൻ ഉദയങ്ങൾ ?!...

കൊല്ലാപ്പാർട്ടിയ്ക്കഭിവാദ്യം
കൊല്ലും പാർട്ടിയ്ക്കറിവാദ്യം
മായ്ക്കാം നാടിൻ മുറിവാദ്യം
മുഴക്കാം പിന്നെ ജയവാദ്യം.!!


up
0
dowm

രചിച്ചത്:mayan muhamma
തീയതി:23-07-2014 09:57:27 PM
Added by :mayan muhamma
വീക്ഷണം:174
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :