ഈ കൊടി വെറുമൊരു കൊടിയല്ലാ ... - ഇതരഎഴുത്തുകള്‍

ഈ കൊടി വെറുമൊരു കൊടിയല്ലാ ... 

വരണ്ടുണങ്ങിവെന്തമണ്ണില്
വീണമഴത്തുള്ളിപോല്
പണിയാളനുണറ്വേകിയ
പടവാളീ ചെങ്കൊടി.
വേലചെയ്വതിന്നു ന്യായമായ
കൂലിനേടുവാന്
വേണ്ടിഅവശജനതതിക്കു
വേദി നല്കി ചെങ്കൊടി.
ജാതിഭേദചിന്ത ദൈവ -
ഹിതമതെന്നു ചൊല്ലിയോറ്
പടിയടച്ചകറ്റിയോറ്ക്കു
പടനയിച്ചചെങ്കൊടി.
കൂരവച്ചുകുടികിടപ്പുമായ്
കഴിഞ്ഞുകൂടിയോറ്ക്കു
കൂടുസ്വന്തമാക്കുവാന്
കൂടെനിന്നുചെങ്കൊടി.
മതമദാന്ധരായവരേ
മതിയതെന്നു ചൊല്ലുവാന്
കുതിച്ച യൗവ്വനത്തിനു
കരുത്തു നല്കിചെങ്കൊടി.
പിറന്നുവീണമണ്ണിതില്
പൊലിഞ്ഞലിഞ്ഞുപോയിടാതെ
പൊരുതിവീണവറ്ചൊരിഞ്ഞ
ചോരയാറ്ന്നചെങ്കൊടി.
ആശയറ്റൊരായിരങ്ങള് -
ക്കാശയാണാവേശമാണ്
ആത്മഹറ്ഷമോടെനാം
ഉയറ്ത്തിടുമീചെങ്കൊടി,,,



up
1
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:15-07-2014 09:50:48 PM
Added by :vtsadanandan
വീക്ഷണം:368
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :