ഗാസ - മലയാളകവിതകള്‍

ഗാസ 

കരയുന്നിതേ ഞങ്ങള്‍ക്കു നിങ്ങള-
ക്കരയില്‍ തീനാമ്പുകള്‍ ചൂഴവെ
ഞങ്ങള്‍ പൊഴിയും കണ്ണുനീര്‍ ബലിയല്ല
കുഞ്ഞുമക്കളോടനുതാപമല്ല,
തീനാവുകള്‍ക്കപ്പുറം പുതുപുലരി
കിനാവിലെഴുതും വിശ്വാസദാര്‍ഢ്യമേ.

പകലിരവുകളീ ചെറുചിന്തില്‍
നിദ്രകള്‍ വെടിഞ്ഞ് നില്‍ക്കവെ
ആ മതിലിടുക്കതിലുദ്വേഗവേളകള്‍
ദിനചര്യയായ് നീറിക്കഴിയവെ
ഞങ്ങള്‍ തേടുമുദാത്തലക്ഷ്യം
തീതുപ്പി മുടക്കിയാരുവന്നാലും
കനലിലെരിയാത്ത കരളുറപ്പിന്റെ
മിഴിപറത്തിയരിഞ്ഞു വീഴ്ത്തിടും.

വാവിട്ടുകരയുന്ന പുലരികളുരിയാടി:
ഭീരുത്വമാര്‍ന്നൊരക്രമിസംഘമേ
മരണത്തെ ഞങ്ങക്കു പേടിയില്ല
കൂടെപ്പിറന്നവരുണ്ണികളരുമക-
ളുറ്റവര്‍ വേര്‍പെടും നൊമ്പരം മാത്രം.


up
0
dowm

രചിച്ചത്:അനസ് മാള
തീയതി:24-07-2014 10:01:54 PM
Added by :അനസ് മാള
വീക്ഷണം:179
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


anvar
2014-07-28

1) ഗുഡ്

കവി
2014-08-01

2) നന്നായിരിക്കുന്നു


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me