മറക്കല്ലേ
ചുമരിൽ മങ്ങിയ ചിത്രത്തിനപ്പുറം
ചരിത്രത്തിൽ മങ്ങിയ മനുഷ്യ മാതൃത്തം
പാൽ നിറഞ്ഞൊരു മണ്കുമടതിനപ്പുറം
പാൽ പുഞ്ചിരി പൊഴിച്ചവൾ മാതൃത്തം
ഒരത്യുഗ്രമാം അഗാത ശീതളിമയിൽ
മാറിൽ ബാക്കിയയോരുഷ്മളം പകർന്നവൾ
കണ്ണീർ കലങ്ങിയോരക്ഷരപ്പൊട്ടിൽ
കണീർ തുടച്ചോരദ്ഭുതാക്ഷയം തന്നവൾ
പടികൾ ചവട്ടി ഉന്നതത്തിലെത്തവെ താഴെ-
സ്വയം പടിയായസ്തമിച്ചവൾ
വാതിലുകളടഞ്ഞ പുത്രഗ്രഹങ്ങളിൽ
തെരുവിലൊരു ശാന്തിയിൽ ലയിച്ചവൾ
പുതിയ ചിന്തകൾ,പുതിയ നീതികൾ
പുതിയതിൻ മുന്നിൽ പഴമകൾകെട്ടു
പഴമയിൽ വെറുമൊരു ചാരമായവൾ
പകുതിയുള്ളൊരു ജീവനായവൾ
പകുതിയിൽ നിന്നും പടവുകൾ നെയ്തവൾ
പാട്ടുകാരൻ ദുർബലൻ
പറഞ്ഞതെല്ലാം തിരിച്ചെടുക്കാൻ തുടങ്ങവെ
തിരിഞ്ഞിത്ര ചൊല്ലി പിരിഞ്ഞവൾ
"എൻ മകൻ, ഒരു കരിന്തിരിയാവാൻ
മോഹമില്ലാത്തവൻ.
ആയിരം സൂര്യനായി ഉദിച്ചിടട്ടെ
അറിയട്ടെ ഇത് മാതൃസ്നേഹം"
Not connected : |