ചില്ല് ... - പ്രണയകവിതകള്‍

ചില്ല് ... 

ചില്ല് ...

എത്ര വിദൂരമാണെൻ പ്രണയം
എത്ര വിഷാദമാണീ വിരഹം ..
എങ്ങോയേതോ നിഴലുപോൽ
പോയ്മറഞ്ഞെന്നേ നോക്കി ചിരിച്ചിരുന്നു ..
എന്നും എന്നെ നോക്കി ചിരിച്ചിരുന്നു ..

ഏതോ ശാപനിമിഷത്തിലെന്നിലെ
പ്രണയമാം ചില്ല് തകർന്നു പോയി
ഹൃദയത്തിലന്നൊരു മുനകൊണ്ട് വേദന
തീരാതെ ഞാനും കരഞ്ഞു പോയീ ..

ഏകാന്തമാമെന്റെ സ്വപ്നസഞ്ചാരത്തിൽ
നിൻ കൂട് തേടി പരന്നിരുന്നു
മിഴിനീരുപോലുമന്നറിയാതെ തേങ്ങീ
കണ്ണിൽ നിഴൽ കാഴ്ച മാത്രമായീ

ആത്മാവ് തേങ്ങുകയായിരുന്നു
എന്നിലഭിലാഷമണയുകയായിരുന്നു
അനുരാഗ മേഖ ചിറകുമുറിഞ്ഞെന്റെ
ആമോദമണയുകയായിരുന്നൂ ..

ആത്മഗതത്താലെയെന്തോ മൊഴിഞ്ഞുകൊ -
ണ്ടെന്നും മൌനിയായ് ഞാനലഞ്ഞു
നെഞ്ചിലന്നഗ്നി പടർന്നിരുന്നെങ്കിലും
ചിന്തകളന്നാ കനൽ കെടുത്തി

വീണ്ടും കാണാം എന്നൊരു വാക്കിന്റെ
ആശ്വാസമിന്നെനിക്കന്യമായി
ജീവിത വീഥിയിൽ ഏകനായി
ഈ ഭൂമിയിൽ ഞാനുമിന്നന്യനായി

ഓർമ്മകൾ തീരത്തലകളായ് വന്നെന്റെ
മനസോരത്ത് നിന്നെ വരച്ചിടുമ്പോൾ
മിഴിനീര് കൊണ്ടെത്ര കഴുകിയിട്ടും
മാഞ്ഞുപോകാത്തതെന്തേ സഖീ ..

വേദനയില്ലെനിക്കിപ്പൊഴീ നെഞ്ചകം
ചോര പൊടിഞ്ഞു ചുരന്ന നേരം
മരവിച്ച മനസ്സൊന്നു മാത്രമവ ശേഷിപ്പൂ
മരണം മാടി വിളിക്കും വരെ .


up
0
dowm

രചിച്ചത്:VINEESH NAMBIAAR
തീയതി:04-08-2014 02:06:46 PM
Added by :vinu
വീക്ഷണം:459
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :