ഒരു പുഷ്പാഞ്ജലി .. - പ്രണയകവിതകള്‍

ഒരു പുഷ്പാഞ്ജലി .. 

ഒരു പുഷ്പാഞ്ജലി ..

ജന്മങ്ങളായി കാത്തിരുന്നെങ്കിലും
നീയെന്റെ ചാരത്തണഞ്ഞതില്ല
ജന്മം നിനക്കായി നൽകി ഞാനെങ്കിലും
ജീവനിൽ നീവന്നലിഞ്ഞതില്ല ..

മുന്നിൽ വന്നീടുമ്പോളൊഴിഞ്ഞു മാറി
എന്റെ സങ്കൽപ ജാലക ച്ചില്ലുടച്ചു
വന്നു മിണ്ടീടുമ്പോൾ മുഖം തിരിച്ചു
എൻറെനെഞ്ചോ നെരിപ്പോട് പോൽചുവന്നു...

നിന്നെ പ്രതിഷ്ഠിച്ച ഹൃദയ കവാടത്തി -
നുള്ളിലെൻ കണ്ണീർ പുഷ്പാഞ്ജലി
തന്നു ഞാനെങ്കിലും ഒന്നും പറഞ്ഞില്ല
കനിവേതുമേകാതെ കണ്ണടച്ചു ...

അർപ്പിച്ചു ഞാനെൻ പ്രണയ നൈവേദ്യവും
അർപ്പണം ചെയ്തു ഞാനെന്നെയെന്നും
അർത്ഥമെന്തെന്നുരഞ്ഞതില്ല
എന്റെ അർത്ഥന നീയതു കേട്ടതില്ല ..

വേദനകൾ മാത്രമാണീന്നേവരെയും നീ
സമ്മാനമായിട്ട്‌ നൽകിയത്
എങ്കിലും മധുരമാണീ നൊമ്പരം
എൻറെ പ്രണയപുഷ്പം നിൻറെ കയ്യിലല്ലേ ...

എങ്കിലും ഞാനൊന്ന് പറയുവാനാശിച്ചു
നീയായിരുന്നെന്റെ സ്വർഗമെന്ന് .
സ്വന്തമാക്കീടാൻ കഴിഞ്ഞില്ലയെങ്കിലും
ഹൃത്തിൽ നിനക്കൊരു സ്ഥാനമുണ്ട് ..

സ്നേഹിച്ച മനസ്സിന്റെ ആഴമറിയാതെ നീ
ദൂരെ നിന്നായ് ചിരി തൂകുമ്പോഴും
ആ ഹൃദയത്തിൻ വേദനകളറിയാതെ പിന്നെയും
കാത്തിരിക്കാതെ നീ അകലുമ്പോഴും
സ്മരണകൾ തണലാക്കി ഇരവുകൾ പകലാക്കി
അഴലിൻ നിഴൽ മാറിലിഴയുന്നു ഞാൻ ..

എന്നെങ്കിലും വീണ്ടുമെല്ലാം മറന്നുകൊ -
ണ്ടെന്നെയും തേടി നീ വന്നീടുകിൽ
ഇനി വരും നാളുകളിനിയും ഇതുപോലെ
കാത്തിരിക്കാൻ ഞാനൊരുക്കമാണ് ...


up
0
dowm

രചിച്ചത്:vineesh nambyar
തീയതി:03-08-2014 07:17:57 PM
Added by :vinu
വീക്ഷണം:550
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


vinu
2014-08-11

1) ഇത് അവൾക്കു വേണ്ടി ഞാൻ സമര്പ്പിക്കുന്നു ..കൂടെ നല്ലവരായ വായനക്കാര്ക്കും ..


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me