ഏന്റെ കേരളം  - മലയാളകവിതകള്‍

ഏന്റെ കേരളം  

ഞാൻ പിറന്നൊരീ മണ്ണാം കേരളം
നാടാകെ പാടുമെൻ കേരളം
പുഞ്ചനെൽ വയലാം സുന്ദരം
പഞ്ചവർണക്കിളികളെൻ കൗതുകം
ആടിപ്പാടിയൊഴുകും തോടും പുഴയും
ചാടിത്തുള്ളിത്തുളുമ്പും മൽസ്യ കൂട്ടങ്ങളും
പച്ച പുതച്ച കേര വൃക്ഷങ്ങളും
പിച്ചിപ്പൂവിരിച്ച സായം സന്ത്യയും
പാടിത്തീരില്ലൊരിക്കലുമീ മനോഹരം
പാടെ മറന്നിന്നിവളിൻ വാഴ്വും
പള്ളിക്കൂടം ചെന്നവരാം
പിള്ളരിൻ കൂട്ടായ് വിളയാട്ടം
കാടും മലയും മേയും ബാലികരോ
കാണും നേർച്ച പൂരം വേലയുമാം
എന്തൊരു ചന്തം പൂവാനം
അന്തിക്കിളികളിൻ അഴകോ
ഓടിമറയും ചെമ്മാനം
പാടിപ്പറക്കും രാക്കിളികൾ
പുഞ്ചിരി തൂവും പാൽനിലാവോ
പൂത്തിരി കത്തും വിണ്മീനും
പുലർക്കാല മലരിൻ മന്തഹാസം
പ്രഭഞ്ചനാദനിൻ കല്പനയാം
കാരിരുൾ നീക്കി കതിരവനും
കടൽ ക്കണ്ണാടി നോക്കിച്ചമയുന്നുവോ
ഉലകം രസിക്കും കഥകളിയും
കലകമില്ലാ പൊൻ കാലം
കണ്ടോ ജനങ്ങളേ നം നാട്
കണ്ടാൽ കൊതിക്കും ദൈവനാട്
ചുറ്റി നടക്കും പൊടിനടയായ്
ചാറ്റൽ തുള്ളും പൂമഴയിൽ
മഴവില്ലിൻ മനോഹര വർണ്ണങ്ങൾ
ഏഴായ് ചാർത്തിയ വാനമോ
പ്രകൃതി ചമഞ്ഞൊരന്തരീക്ഷം
പാറിപ്പറക്കും നാമാ നിമിഷം
ഇക്കര പച്ച പറന്നൊരീക്കിളി
അക്കര വെടിഞ്ഞിവൾ വിടയും ചൊല്ലി
വിടപറഞ്ഞൊഴിഞ്ഞൊരാ മണ്ണിൽ
വിട്ടൊഴിഞ്ഞ കൂടും പൊളിഞ്ഞു ചിതറി
ഏനോ പുത്തൻ കൂടായ് പുതുദേശമായ് പുതുമൊഴിയുമേ
താനോ കരയിൽ പരൽമീനായ് തുടിക്കുമീ മണ്ണിൽ
തേങ്ങുന്നു ഞാനിന്നാ മധുരിക്കും ഓർമകൾ
വാടുന്നു എൻ നെഞ്ചം മൌനനൊമ്പരമായ്
എൻ നാട്ടിൻ അരിമയോ ഉണരുമീ വേളയിൽ
എൻ കൂട്ടിൻ കനവാം ദൈവത്തിൻ നാട്
- റഹ്മത് മൊഹമ്മെദ്


up
0
dowm

രചിച്ചത്:
തീയതി:03-08-2014 11:50:10 AM
Added by :Rahmath Mohammed
വീക്ഷണം:2421
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :