അയിത്തം ഇവരോട് ...
അയിത്തം ഇവരോട് ...
വികലമായ മനസ്സുമായ്
ചില മനുജരുണ്ടീ മണ്ണിതിൽ
പകലുപോലെ തെളിഞ്ഞ ഹൃത്തിനെ
മണല് കൊണ്ട് നിറപ്പവർ
ഹന്തയാമൊരു തിരകൾ കൊണ്ട്
മൂടി വെച്ചിരു കണ്ണുകൾ
സ്വന്തമെന്നൊരു വാക്കിനെ
ചെറു ചിന്ത കൊണ്ട് മറപ്പവർ
ചന്തമുല്ലൊരു പെണ്നിനായ്
മദചിന്തപൂണ്ടു നടപ്പവർ
ചന്തമെന്നത് കണ്ണിലല്ല
കരളിലാണെന്നറിയുമോ
അസുരമായ വികാര ഗീതികൾ
നെഞ്ഞിലേറ്റി നടപ്പവർ
ഈശ്വരേച്ച്ച മറന്നു കൊണ്ടൊരു
ജീവിതത്തെ നയിപ്പവർ
നന്മ വിളയും മണ്ണിതിൽ
പല കാലമായ് നിറയുന്നിതാ
മത വൈരമെന്ന വിഷപ്പുക
പതിവായി എന്നുമുയരുന്നിതാ ,,
പുകസ്വസിച്ചു കറുത്തുപോയവർ
കരുതി വെക്കുക ഒന്നിതും
കുരുതിയല്ലിനി വേണ്ടത്
കരളിൽ നൻമകൾ മാത്രമാ
പകയുടെ തീ കൊള്ളികൾ
ചുടു ഹൃദയ ധമനി കരിച്ചിടും
പടരുമവ തീ നാളമായി
നാട് ചുട്ടു പഴുത്തിടും
ശവമെടുത്താൽ കഴുകണം
ഇവരടുത്താലൊഴിയണം
പൂർണമായൊരു ശുദ്ധികലശ -
സേവ കൊണ്ട് തുടക്കണം
അയിത്തമെന്നു പറഞ്ഞു നമ്മളി -
വർക്ക് ശിക്ഷകൽ നൽകണം
അനർത്ഥമേതുമണയാതെ നോക്കണം
നീചരെ കഴുവേറ്റണം
നാടിനിന്നൊരു മുക്തിവേണം
മുഷ്ടി കൊണ്ട് തുരത്തണം
മുന്നിലുള്ള തടസ്സങ്ങളെ
വിവേകമോടെ ഒതുക്കണം
ഒത്തു ചേർന്നാൽ ഓടിടും
ഇവരെന്നുമെന്നു മകന്നിടും
ഒറ്റ വാക്കിലൊതുങ്ങിടും
ഒച്ചപോലു മടങ്ങിടും
രാമരാജ്യം ഗാന്ധി സ്വപ്നം
സഫലമാക്കാൻ ഏവരും
കരളുരച്ചും കൈകൾ കോർത്തും
പ്രതിജ്ഞയെ നിറവേറ്റണം
രചിച്ചത്:വിനീഷ് Nambiar
തീയതി:18-08-2014 05:20:50 PM
Added by :vinu
വീക്ഷണം:289
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|