ഒരു മഴ
ഇന്നുമോര്‍ക്കുന്നു ഞാന്‍
അന്നു പെയ്തയാ ചാറ്റുമഴ
മൃദുലം ഒരു തെന്നല്‍
നീയും പിന്നെ ഞാനും
വാനമീമണ്ണിനെ
നീര്‍ തൂളളിയാല്‍
ആര്‍ദ്രം ചുംബിക്കവേ
നടന്നു നാം ഇത്തിരി ദൂരം
ഒരു കുട കിഴിലായ്
മഴ കനക്കുന്നു, മണ്ണിനെ മാരിയാല്‍
ആര്‍ത്തു പുല്ക്കുന്നു വാനം
ഒരു കടത്തിണ്ണയില്‍
കാത്തു നിന്നു നാം
ഈ മഴത്തോരുവാന്‍
നിന്‍ കവിള്‍ത്തട്ടിനേകി
തെന്നലായിരം മുത്തുമണികള്‍
മഴത്തുള്ളികള്‍
തരളമാ മിഴിയിണകള്‍
കാറ്റിനൊത്തുലയുമാ കുറുനിരകള്‍
നനഞ്ഞു ഞാന്‍ മഴയില്‍
എത്തിയെന്‍ കൈയില്‍ മെല്ലെ
വച്ചു നിട്ടവേ മധുരമെന്‍ വിരലുകളില്‍
ആര്‍ദ്രേ, നിന്‍ കൈവിരലുകള്‍ തന്‍
സ്പര്‍ശമെന്‍ ഹൃദയത്തിലൊമാരിയായ്
പെയ്തുതോര്‍ന്നു മഴ
നീയും പോയമറഞ്ഞെങ്കിലും
നിന്നു ഞാനിവിടെയീവഴിവക്കിലായ്
കാത്തുനില്ക്കാം സഖി നീ എത്തുവോളം
ഈ വഴിത്താരയില്‍ ഏകനായ് ഞാന്‍
ഇനിയിങ്ങു മൃതിയിങ്ങു വന്നുമെങ്കില്‍
ഈ മണ്ണിലായ് ഞാന്‍ അലിഞ്ഞിരിക്കാം
Not connected : |