അവൻ മനുഷ്യൻ - തത്ത്വചിന്തകവിതകള്‍

അവൻ മനുഷ്യൻ 

"അവനൊരു
മനുഷ്യനായിരുന്നു..
അവനന്നു വ്യഥാ ധരണയിൽ
കിടന്നിരുന്നു
അവനെ ഞാൻ
കണ്ടതെന്നാണെന്ന
ോർമ്മയില്ല..അവനൊരൽപ
വസ്ത്രധാരിയായിര
ുന്നു..കാരണം അവനവയവങ്ങള്
കുറവായിരുന്നു..ആകാശത്തിൻ
മേലാടകള് ഏറ്റു വാങ്ങി
ആരാമത്തിൽ
അനാവരണം കിടന്നിരുന്നു
അവനു കാലുകള് ഇല്ലായിരുന്നു
കാരണം..
അതിവേഗത്തിൻറേയു
ം യാന്ത്രികതയുടേയും ഈ
ലോകത്ത് അവനു കാലുകള്
ആവശ്യമില്ലായിരിന്നു
അവനു കൈകള് ഇല്ലായിരുന്നു
അനേകമായിരം അപരാധങ്ങള്
ചെയ്ത
കൈ അവനിനി ആവശ്യമില്ലായിരു
ന്നു
അവനു ജഡരം ഇല്ലായിരുന്നു
ആഹാരമന്യമായ ഈ
ലോകത്ത്
അവന്
ജടരാഗ്നി അസഹ്യമായി..അവനു
ഹൃദയമില്ലായിരുന്നു
അവൻറെ ഹൃദയ
ശൂന്യപ്രവൃത്തികള്..
അവൻറെ ഹൃദയത്തെ കല്ലാക്കി
അവനു കണ്ണുകള്
ഇല്ലായിരുന്നു
അനേകമായിരം കപടതകള്
കണ്ട് കണ്ട്
അവൻറെ കണ്ണുകള്
മരവിച്ചിരുന്നു..
അവനീ അവനിയിൽ
തന്നെ വസിപ്പൂ
അവനുടെ പേരോ മർത്യനെന്ന്
മരിച്ചു മണ്ണോട്
ചേരും മുൻപേ
മനുജനു
മോചനമിതേ മണ്ണിലായ്.."


up
0
dowm

രചിച്ചത്:
തീയതി:27-08-2014 07:43:38 PM
Added by :അഭിലാഷ് S നായർ
വീക്ഷണം:241
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :