ചിറക്
അരിഞ്ഞ് വീഴ്ത്തിയിട്ടും ,
വാക്കിന്റെ മാന്ത്രിക കൊട്ടാരത്തെ
ബോംബിട്ടു തകർത്തിട്ടും ,
കണ്ണിൽ നഷ്ടച്ചി റ കിൻറെ
കണ്മഷി പുരണ്ടിട്ടും ,
കഴുത്തിൽ പൊന്നുകൊണ്ടുള്ള
ജയിലറ പണിതിട്ടും ,
നീ അടങ്ങിയില്ല
പാതിവെന്ത ചിറകിൽ ,
ശാസനയുടെ
വെടിമരുന്നു തുപ്പി
നീ പറന്നു .
ചക്രവാളങ്ങൾ ക്കപ്പുറം
വെട്ടിമാറ്റി യിട്ടും
ജീവനുള്ള ശവമായ്
പിന്നെയും ഞാൻ !
Not connected : |