ഘാതകൻ - തത്ത്വചിന്തകവിതകള്‍

ഘാതകൻ 

എനിക്ക റിയുമായിരുന്നു നിന്നെ ,
മുജ്ജന്മത്തിൽ നീയെൻ
ഘാതകൻ .
കണ്മുനകളിൽ ,
ചോരക്കാട്‌ കൊണ്ട്
കണ്മഷി തീർത്തവൻ ,
ചുണ്ടിൽ പള്ളിവാൾ
ഉറഞ്ഞു മയക്കി കിടത്തി യവൻ
കോശങ്ങളെ കടിച്ചു തിന്നു ,
എന്ടെ നിദ്രാ ടനങ്ങളെ
കുളിർ പ്പിചവൻ
'കീമോ 'യുടെ
സുഗന്ധ സോപ്പുകൊണ്ടു
തലയോട്ടിയെ
വെളുപ്പിച്ചവൻ
പിന്നെ ,
മോർച്ചറി തണുപ്പിൽ ,
തണുത്ത നിശ്വാസം കൊണ്ട്
എന്റെ ഉടലഴകിന്
അന്ത്യ ചുംബനം
നല്കിയവാൻ
എനിക്ക റിയുമായിരുന്നു നിന്നെ ,
മുജ്ജന്മത്തിൽ നീയെൻ
ഘാതകൻ .
ഒന്നു ഞാൻ ഉറപ്പിച്ചു
വരും ജന്മത്തിലും
നീ തന്നെയെൻ ഘാതകൻ !


up
0
dowm

രചിച്ചത്:snehanair
തീയതി:06-09-2014 11:56:28 AM
Added by :snehanair
വീക്ഷണം:189
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :