കുഴിയാനകള്‍ നമ്മള്‍ - മലയാളകവിതകള്‍

കുഴിയാനകള്‍ നമ്മള്‍ 


കുഴിയാനകള്‍ നമ്മള്‍
*******
ഉണങ്ങിയ മണലിലെ
കുഴികളില്‍ ‍ നിന്നോരോന്നായ്
പുറത്തു കടന്നിട്ടോടും
കുഴിയാനകളെ ഓടിച്ച്‌ പിടി-
യ്ക്കാനെന്തു രസമായിരുന്നന്ന്.
വെറും നിരുപദ്രവികള്‍
കുഴപ്പക്കാരുമല്ലവര്‍ .
ആരെങ്കിലും പിന്നാലെ
വരുന്നെന്നറിഞ്ഞാല്‍
കുഴിയാനകളോടിയൊളിയ്ക്കും
മണ്ണിലവതന്നെ കുഴിച്ച
ചന്തമേറുമാക്കുഴികളില്‍.
ചിലന്തികളുമായ് സാദൃശ്യം
എന്നാല്‍ നീണ്ട കാലുകളില്ല
ഉണക്കമണ്ണിന്റെ നിറമവയ്ക്ക് ;
എത്ര കുഴിയാനകളെക്കണ്ടു
എത്രയെണ്ണം കൈയ്ക്കുള്ളിലാക്കി
എന്നൊക്കെ ചര്ച്ചയയായിരുന്നല്ലോ
കൊച്ചുകുട്ടികള്‍ ഞങ്ങള്ക്ക്്
കുഴിയാനകള്‍ കൂട്ടുകാര്മാ‍ത്രം.

ഇന്നിവിടെ നമ്മളില്‍‍പ്പലരും
ഒളിയ്ക്കാന്‍ വെമ്പും കുഴിയാനകള്‍
സുരക്ഷിതമാം മാളങ്ങളില്ലാതെ;
എങ്ങും അരക്ഷിതാവസ്ഥ
കള്ളന്മാര്‍ , ചതിയര്‍ , ചാവേര്‍‍
ബോംബാക്രമണമൊരുക്കുന്നവര്‍
കൊലപാതകികള്‍ കൊള്ളലാഭക്കാര്‍
എന്തിനുമേതിനും തീപിടിച്ച
വിലയും - വിഷമിയ്ക്കുന്നു ജീവിയ്ക്കാന്‍
ഈ കുഴിയാനകള്‍ എവിടെയൊളിയ്ക്കും ?

***********


up
0
dowm

രചിച്ചത്:ആനന്ദവല്ലി ചന്ദ്രന്
തീയതി:17-09-2014 02:47:22 PM
Added by :Anandavalli Chandran
വീക്ഷണം:171
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me