ഒരു വാക്ക് പോലും പറയാതെ ... - തത്ത്വചിന്തകവിതകള്‍

ഒരു വാക്ക് പോലും പറയാതെ ... ഒരു വാക്ക് പോലും പറയാതെ ...

ഒരു വാക്ക് പോലും പറയാതെ ഒരുനാൾ
ദൂരെ എങ്ങോ പോയ്‌ മറഞ്ഞതല്ലേ
ഒരു നെരമെങ്കിലും കാണാതെ വയ്യ
എന്നറിയാനൊരുപാട് വൈകിയോ ഞാൻ

അരികിലില്ലാത്തൊരീ നിമിഷങ്ങളിൽ
ഞാനറിയുന്നു നിന്നെയെനിക്കിഷ്ടമെന്ന്
അകലുവാൻ മാത്രമായെന്തിനെൻ ജീവനിൽ
അറിയാതുണർന്നു നീ സൂര്യനെ പോൽ

ആദ്യമായ് കണ്ടതും അറിയാതടുത്തതും
എപ്പോഴാണെന്നു നീ ഓർക്കുന്നുവോ
ആരാരുമറിയാതെ ഉള്ളിലെ ഇഷ്ടങ്ങൾ
ആരാദ്യം ചൊല്ലിയെന്നോർമയുണ്ടോ

മനസിന്റെ മണിവിളക്കണയുന്ന നേരം
ഹൃദയത്തിൽ നോവിന്റെ തിരിതെളിഞ്ഞു
മഴവന്നു മിഴിനനഞ്ഞെങ്കിലും കണ്മഞഷി -
എഴുതിയ നിന്നെ ഞാനോർത്തിരുന്നു


മകരനിലാവിലാ മാനത്ത് വിരിയുന്ന
മധുചന്ദ്ര ലേഖയെ കാണുമ്പോഴും
കരതലതാൽ മുടി മാടിയൊതുക്കിയ
കാമുകിയെ എനിക്കോർമവരും

കനവിലെ കളിമര ചില്ലയിൽ ചേക്കേറി
കിളികളായ് നാമൊരു കവിത പാടി
കരളിലെ പ്രണയമാം വരികളിൽ
നാമന്നു സ്വരരാഗലയശ്രുതിഭരിതമായി

ചെറുപിണക്കം നിന്റെ മനസിലിന്നിത്രയും
മുറിവ് സമ്മാനിക്കുമെന്നൊർത്തില്ല ഞാൻ
ഒരു നോക്ക് കൊണ്ടിനി നിൻ മുഖം വാടാതെ
അരികിലായ് എന്നും ഞാൻ ചേർത്ത് വെക്കാം

ഇനിയെന്ന് തിരികെയെൻ അരികിലായ്
നീ വരുമറിയില്ല എങ്കിലും കാത്തിരിപ്പൂ
കരകാണാകടലലയ്ക്കപ്പുറമെന്നാലും
നീ വിളിച്ചാൽ ഞാനുമരികിലെത്താം ..


up
0
dowm

രചിച്ചത്:VINU
തീയതി:02-10-2014 01:17:18 PM
Added by :vinu
വീക്ഷണം:322
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


ANJU
2014-10-02

1) വിനു ,, മനോഹരം എന്നല്ലാതെ എന്ത് പറയും ഞാൻ .. വിനു കഴിവുള്ള എഴുത്ത് കാരാൻ ആണ് .. ഭാവിയില ഗാന രചനയിൽ ശോഭിക്കുമെന്ന് വിശ്വസിക്കുന്നു .. വിനുവിന്റെ വരികൾ വായിക്കുമ്പോൾ ഞാൻ വിനുവിന്റെ ആരാധികയായി മാറി പോകുന്നു ..എന്തായാലും ഇനിയും എഴുതുക .. ഉള്ളിലുള്ളതൊക്കെ വരികൾ ആക്കി മാറ്റുക ,,വായിക്കാൻ ഞാൻ ഉറപ്പായും കാണും ..

ANJU
2014-10-07

2) മകരനിലാവിലാ മാനത്ത് വിരിയുന്ന മധുചന്ദ്ര ലേഖയെ കാണുമ്പോഴും കരതലതാൽ മുടി മാടിയൊതുക്കിയ കാമുകിയെ എനിക്കോർമവരും..സുപ്പെര് വിനു

uma
2014-10-12

3) congrats ..vinu ...നല്ല വരികൾ ,,മനസ്സില് കൊള്ളുന്ന വരികൾ ..ലാളിത്യം,, പ്രണയം വിരഹം ,നൊമ്പരം ..അല്ലെ ?

സുനില്‍.ഇ
2014-10-13

4) നന്നായിരിക്കുന്നു...

uma
2014-10-14

5) വളരെ ശരിയാണ് സുനിൽ... ഇത്ര മനോഹരമായ വരികൾ എത്ര ശ്രധിക്കപെടാതെ പോകുന്നു ഇവിടെ .. ഗദ്യ സ്വഭാവമുള്ളവയാണ് ഇവിടെ മിക്കതും ..അതിനിടയിൽ വിനുവിന്റെത് പോലുള്ള രചനങ്ങൾ ഒരു ആശ്വാസം തന്നെയാണ് ..

ANJU
2014-10-27

6) വിനു can ഐ ഗെറ്റ് യുവര് നമ്പറ ?

vinu
2014-10-27

7) ചെക്ക്‌ മൈ പ്രൊഫൈൽ


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me