ബ്ലോഗ്‌ സാഹിത്യം   - മലയാളകവിതകള്‍

ബ്ലോഗ്‌ സാഹിത്യം  


കുറഞ്ഞൊരു കാലത്തിന്നുള്ളില്‍
ഉരുത്തിരിഞ്ഞു വന്നതേയുള്ളൂ
ഈ വിശിഷ്ഠ സാഹിത്യം;
ഇന്ന് പ്രചുരപ്രചാരത്തില്‍.

ബ്ലോഗെന്ന് കേള്‍ക്കുമ്പോള്‍ പലര്‍ക്കും
തലവേദന, മനം മടുപ്പ് ഇത്യാദി
എല്ലാറ്റിലുമുപരി പരിഹാസവും;
അജ്ഞാതഭയമാണോ?സംശയിയ്ക്കാം.

ആക്ഷേപശരങ്ങള്‍ തൊടുത്തും
അംഗീകരിയ്ക്കാന്‍ വൈമനസ്യവും
കാണിച്ച് അലമുറയിടുന്ന
ഇക്കൂട്ടത്തെ നേരിടുക തന്നെ ചെയ്യാം.

പതിനൊന്ന്/ പതിനൊന്ന് / പതിനൊന്ന്
പതിനൊന്ന് തവണ തെയ്യാറെടുക്കാമിന്ന്
ബ്ലോഗ്‌ സാഹിത്യത്തെയാകെ
ജനകീയവല്‍ക്കരിയക്കുന്നതിന്നായി .

***************


up
0
dowm

രചിച്ചത്: ആനന്ദവല്ലി Chandran
തീയതി:07-10-2014 01:26:30 PM
Added by :Anandavalli Chandran
വീക്ഷണം:432
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)