ലത്തീഫിന്റെ നായ്ക്കുട്ടി   - മലയാളകവിതകള്‍

ലത്തീഫിന്റെ നായ്ക്കുട്ടി  


പാഠശാലയില്‍ പോകുമ്പോള്‍ ഏഴു
വയസ്സുകാരന്‍ ലത്തീഫിന്റെ കൂടെ
ആ നായ്ക്കുട്ടിയും പോകും പതിവായി.
വൈകുന്നേരം ലത്തീഫും നായ്ക്കുട്ടിയും
ഒരു മണിക്കൂറോളം കൂടെക്കളിയ്ക്കും
എന്നിട്ടോടിനടക്കും വീടിനു ചുറ്റും.
ഊണ് കഴിയ്ക്കുമ്പോള്‍ ഒരുരുള -
യവന്‍ മാറ്റിവെയ്ക്കും കിണ്ണത്തില്‍;
ഊണ് കഴിഞ്ഞാല്‍ കൈ കഴുകി
ഉരുളയുമെടുത്ത് ഓടിച്ചെന്ന് നായ്ക്കു-
ട്ടിയുടെ വായില്‍ വെച്ചുകൊടുക്കും.
നന്ദിപൂര്‍വ്വം നായ്ക്കുട്ടി വാലാട്ടും.


ഒരുദിനം അയലത്തെ യുവാവാം
അപ്പുവീട്ടില്‍ വന്നതും നായ്ക്കുട്ടി
കുരച്ചവന്റെ മേല്‍ ചാടി ഒരു
കടി കൊടുത്തതും ഒപ്പമായി.
അപ്പു റോഡിലേയ്ക്കോടി കുറേ
കല്ലുകള്‍ വാരിയെടുത്തെറിഞ്ഞ്
നായ്ക്കുട്ടിയെ ഓടിച്ചുകൊണ്ടിരുന്നു.
തളര്‍ന്ന നായ്ക്കുട്ടി ചണ്ടി നിറ-
ഞ്ഞ കുളത്തില്‍ വീണ്‌ നീന്തി.
അപ്പു വീണ്ടും വീണ്ടും കല്ലുക-
ളെറിഞ്ഞു; ആ മിണ്ടാപ്രാണി
യൊടുവില്‍ ചത്തുമലച്ചു.


ലത്തീഫന്ന് ആഹാരം കഴി-
ച്ചില്ല; അതിന്റെ പിറ്റേന്നും.
പിന്നെ പല ദിവസങ്ങളിലും
അവന്‍ നായ്ക്കുട്ടിയെ അട-
ക്കം ചെയ്ത മണ്‍ കൂനയ്ക്ക്
മുമ്പില്‍ തേങ്ങിക്കരഞ്ഞു.

*********


up
0
dowm

രചിച്ചത്: ആനന്ദവല്ലി Chandran
തീയതി:07-10-2014 01:22:56 PM
Added by :Anandavalli Chandran
വീക്ഷണം:141
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :