വേലിയേറ്റവും  വേലിയിറക്കവും          - തത്ത്വചിന്തകവിതകള്‍

വേലിയേറ്റവും വേലിയിറക്കവും  


സാഗരമേ നിന്നെയെനിയ്ക്ക്
കാണാന്‍ കഴിയുന്നില്ല; അതി
വിദൂരം നിന്റെയാസ്ഥാനം.
എന്നാല്‍ നിന്നെയെനിയ്ക്ക്
തൊട്ടറിയാനാകും; വേലി-
യേറ്റത്തില്‍ നീയേതാണ്ട് നാലു
കിലോമീറ്റര്‍ ദൂരം താണ്ടി
"സാഗര ദര്‍ശന്‍" കെട്ടിട-
ത്തിന്റെ മുന്നിലെത്തുമ്പോള്‍
ഭാഗികമായ് ; ഈ "ചാന്ദിപ്പൂര്‍"
പ്രദേശത്ത്‌ നിന്റെ അത്ഭുതാ-
വഹം വേലിയേറ്റവും
വേലിയിറക്കവും കാണ്മാനായി
എത്രയോ പേര്‍ ആഗമിച്ചിടുന്നൂ.
സാഗരകന്യകേ ! സൌമ്യതയോടെ
നീ ഞങ്ങളുടെ കണ്മുന്നില്‍ നിന്നും
അകലുന്നതും അത്ഭുതം കൂറും
നയനങ്ങളാല്‍ നിന്നെ വേട്ടയാടുന്നു.
രണ്ടേ രണ്ടു വേലിയേറ്റം
രണ്ടേ രണ്ടു വേലിയിറക്കം
ആവര്‍ത്തിയ്ക്കുന്നു നീ പ്രതിദിനം.
സൌത്താഫ്രിയ്ക്കയിലോ മറ്റോ
ഇതുപോലൊരു പ്രതിഭാസം
നടക്കുന്നുണ്ടെന്ന് മാലോകര്‍.
പ്രണയപൂര്‍വ്വം നിന്റെയാലിംഗ-
നത്തിലമര്‍ന്നിടുന്നിതീതീരം;
പിന്നെ വിരഹാര്‍ത്തരായ് മൂകം
തേങ്ങുന്നുവല്ലോ തീരത്തോടൊപ്പം
ഇവിടെ പാറിനടക്കും വിഹഗങ്ങളും
നിന്മുന്നില്‍ ബലഹീനരാം മര്‍ത്യരും.

*****************


up
0
dowm

രചിച്ചത്:ആനന്ദവല്ലി Chandran
തീയതി:07-10-2014 01:02:43 PM
Added by :Anandavalli Chandran
വീക്ഷണം:201
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :