ചിറകറ്റ പൂമ്പാറ്റ   - മലയാളകവിതകള്‍

ചിറകറ്റ പൂമ്പാറ്റ  


സ്വപ്നലോകമാണവളുടെ
വിഹാരകേന്ദ്രം; അഞ്ചാം
ക്ലാസ്സുകാരി രശ്മിക്കുട്ടിയ്ക്ക്.
തുമ്പികളും അണ്ണാറക്കണ്ണരും
കുയിലുകളും ചെമ്പോത്തിന്‍കൂട്ടവും
തുണച്ചവളെ സദാ ആവോളം.
തോട്ടങ്ങളില്‍ ചുറ്റിയടിച്ച്
കരവീരകപ്പൂക്കളും വാഴപ്പൂ-
ക്കളും പറിച്ച് തേന്‍ നുകര്‍ന്ന്
പാറി നടക്കും പൂമ്പാറ്റയാണവള്‍.
ചിലപ്പോളവള്‍ വിചാരിയ്ക്കും
ഈ പൂത്തണ്ടുകള്‍ കണ്ടല്ലേ മനുജന്‍
പെപ്സിയും ഓറഞ്ച് നീരും കുടി-
യ്ക്കാന്‍ 'സ്ട്രോസ്' ഉണ്ടാക്കിയതും.
തുമ്പികളെക്കൊണ്ട്
കല്ലുകളെടുപ്പിയ്ക്കുമ്പോള്‍
തോന്നുമവള്‍ക്ക്- സാധനങ്ങള്‍
കയറ്റിയിറക്കുന്ന ക്രെയിനുകളും
ഇവയുടെ പതിപ്പുകളല്ലേയെന്ന്;
സ്വപ്നങ്ങളും ചിന്തകളും ഒട്ടുണ്ടവള്‍ക്ക്.

എങ്ങും പറന്നലഞ്ഞ
രശ്മിയുടെ ചിറകുകളരിഞ്ഞ്
ദൂരെയെറിഞ്ഞൊരു ദിനം വിധി-
യെന്ന ക്രൂരന്‍ - അമ്മയുടെ
മരണത്തിലൂടെ ; അച്ഛനെ-
യവള്‍ കണ്ടിട്ടുമില്ലിന്നോളം.
കൊച്ചനുജന്റെ സംരക്ഷണവും
സ്കൂളില്‍ പോക്കും അവളുടെ
തലയില്‍ തേനീച്ചക്കൂടുകള്‍
തീര്‍ത്തപ്പോള്‍ അയലത്തെ
മുതലാളിയുടെ വീട്ടില്‍ ഗൃഹവേല-
യ്ക്ക് പോയി നിത്യവൃത്തിയ്ക്കായി.
ബാല്യമങ്ങനെ ശുഷ്ക്കിച്ചവള്‍ക്ക്
സ്വപ്നലോകയുറവകള്‍ വറ്റിച്ച്.

*********** ‍


up
0
dowm

രചിച്ചത്: ആനന്ദവല്ലി Chandran
തീയതി:07-10-2014 12:58:06 PM
Added by :Anandavalli Chandran
വീക്ഷണം:418
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :