ചരിത്രം ഉണ്ടാകുന്നത് ... - മലയാളകവിതകള്‍

ചരിത്രം ഉണ്ടാകുന്നത് ... 


ദൂരെ,യെന്നൊർത്തവയെല്ലാം പൊടുന്നനെ
ചാരെയണയുന്നു,മങ്ങുന്നു കാഴ്ചകൾ
ഭൂതമായ് ഞാൻ കാണുന്നതെല്ലാം,ചിലരുടെ
ഭാവിയാം സ്വപ്നങ്ങളായിരുന്നു
ഇന്നിലെ ഞാനുമെൻ ചുറ്റുപാടും നാളെ
ശിഥിലമൊരോർമ്മയായ് പൂത്തു നിൽക്കും
സ്വപ്നശതങ്ങൾ ചവിട്ടി മെതിച്ചു കൊ-
ണ്ടോടുന്നു കാല,മിണങ്ങാത്തൊ,രശ്വമായ്
അവ്യക്തമാം നിഴലോർമ്മകൾ മാഞ്ഞിടാം
കത്തുന്ന ബോധമൊരു നാളിൽ കെട്ടിടാം
കാലപ്രളയത്തിൽ മുങ്ങി മരിക്കുന്ന
ഇന്നിൻ കബന്ധം ചരിത്രമായ് നാളെത്തെ
കുരുതി,ചതി നെറികേടിൻ ചരിത്രത്തെ
നിർമ്മിക്കും യന്ത്രമാണിന്നുകൾ നിശ്ചയം
വങ്കത്തരങ്ങളെ ഗർഭത്തിൽ പേറുന്ന
വഞ്ചനകൾ തൻ പുരാവൃത്തമാണിത്...
LikeLike · · Share


up
0
dowm

രചിച്ചത്:Abdul shukkoor.k.t
തീയതി:05-10-2014 11:01:21 PM
Added by :Abdul shukkoor.k.t
വീക്ഷണം:209
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :