മിനാമിനുങ്ങ് - തത്ത്വചിന്തകവിതകള്‍

മിനാമിനുങ്ങ് 

മിന്നി മിന്നുങ്ങി നീ
ഇരുളിന്‍ആഴങ്ങളില്‍ പൊന്‍വെളിച്ചം വിതച്ചിലെ
ഇരുളിനെ പ്രണയിച്ച മിന്നാമിനുങ്ങെ
നീ പുല്ലരിയോടെന്തെ പിണക്കമാണോ
തോരാമാഴയിലും കുളിരുമാകാറ്റിലും
ഇരുളിനു കൂട്ടായിരുന്നില്ലെ നീ

ഇരുള്‍ മാഞ്ഞുപോകുവാന്‍
പുലരി വന്നണയുമ്പോള്‍
നീ മൌനമായ്‌ വിതുമ്പുന്നോ
ഇ പുലരിയോടിനിയും നീ പിണക്കമാണോ
ഇരുളിനെ തഴുകുവാന്‍ കാറ്റുവന്നു
കാറ്റില്‍ മഴമെലെ കിണ്‌ങ്ങി വന്നു
നീ ഉണരാതെ നീ മിനുങ്ങാതെ
പൊന്‍ വെളിച്ചം വിതക്കാതെ
ഇരുളിന്‍ ആഴങ്ങളില്‍ നീ മറഞ്ഞു
ഇരുള്‍ നിന്നെ വാരി പുതച്ചു....


up
0
dowm

രചിച്ചത്:സന്തോഷ്‌ കണംപറമ്പില്‍
തീയതി:10-10-2014 05:18:55 PM
Added by :santhoshijk@gmail.com
വീക്ഷണം:290
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)