എന്റെ കുറുക്കുകവിതകള്‍
എന്റെ കുറുക്കുകവിതകള്‍
വായിച്ചവള്‍ വിതുമ്പി
വായിച്ചു തീര്‍ത്തപ്പോള്‍
അവന്റെ ചുണ്ടുകള്‍
കോപത്താല്‍ ചുവന്നു;
കവിതകളില്‍ കണ്ണിടിച്ചപ്പോള്‍
പാവം വൃദ്ധന്റെ കണ്ണുകള്‍
പുറത്തേയ്ക്ക് തള്ളി ;
പെറുക്കി പെറുക്കി വായിച്ച
വരികള്‍ക്കിടയിലൂടെ
മിന്നല്‍പ്പിണരുകള്‍ തുളച്ചു
കയറി അനായാസം വന്ദ്യ
വൃദ്ധതന്‍ ഹൃദയത്തില്‍.
കുറുക്കുകവിതകളാല്‍ മഷി
പുരണ്ട കടലാസ്സു കഷ്ണങ്ങള്‍
മടക്കി മടക്കി തോണികളുണ്ടാക്കി
മഴവെള്ളത്തിലിറക്കിവിട്ടു
നടക്കാന്‍ പഠിച്ച പൈതങ്ങള്‍.
******************
Not connected : |