പുഴയിൽ അലിയാനൊരു മഴ - തത്ത്വചിന്തകവിതകള്‍

പുഴയിൽ അലിയാനൊരു മഴ 

പുഴയിൽ അലിയാനൊരു മഴ

പുലർ കാലമെങ്കിലും ഇരുൾ വീണോരാകാശ-
മതിഖൂഡ കാർ വർണ്ണ മേഘാവൃതം
ഒരു മൂകസാഗര പ്രതീകമായീടുന്ന
അതിലോലമാകാശ വൃന്ദാവനം

അതിനുള്ളിലൊരു കുഞ്ഞു മഴയുണ്ട് പുഴയെ
നിനചിരിക്കുന്നൊരു മയിലിനെ പോൽ
പലനാളുചെരുമ്പോളൊരുവേള മാത്രമായ്
പുഴയോട് ചേരുന്ന മഴയാണവൾ
പലകാലമായവൾ സംഗമിക്കാൻ മാത്ര
മേകാദശീ വൃതം നോറ്റിടുന്നു

ചിലസമയം വെറുതെ ഒരുതുള്ളി കണ്ണീരാൽ
വിരഹർദ്രയായി കരഞ്ഞെങ്കിലും
താതനാം കാറ്റിന്റെ കല്പനയ്ക്കൊടുവിലായ്
മൂകയായ് എങ്ങോ മറഞ്ഞിരുന്നു

ഒരു പാട് വത്സരം മുന്നെയോരിക്കലവൾ
പേമാരിയായി പെയ്തിരുന്നു
പുഴയാണ് തന്നിലെ മനസിന്റെ മാലിന്യ -
മവനോട് ചേർത്തങ്ങോഴുക്കിയത് ..
അന്നായിരുന്നാ മഴത്തുള്ളിക്കവനോട്
അറിയാതെ അനുരാഗമുണ്ടായത് ...

അകലുവാനാവാതെ ഒരുമിച്ച നിമിഷത്തി -
ലെപ്പൊഴൊ കാലമാ കുസൃതി കാട്ടി
മഴയെയും കൊണ്ടാ കാറ്റിന്റെ ദൂതനാം
വെയിൽ വന്നകലേക്ക് കൊണ്ട് പോയി

പിരിയുമ്പോൾ പുഴയൊരു വക്കുനൽകി നിന്നെ
സ്വന്തമാക്കാൻ ഞാൻ ഒരിക്കൽ വരും
അതിനായി വെയിലൊന്ന് തളരട്ടെ ഞാൻ വരാം
തെളിനീരിൻ ഭാഷ്പരഥ ചിറകിലേറി

അതുകൊണ്ട് മാത്രമവൾ ഇനിയും ഉറങ്ങാതെ
മിഴിനീരു വറ്റിയ കണ്ണുമായി
മനസ്സിൽ പ്രണയ തുഷാരകതിർ ചൂടി
പുഴയെയും ഓർത്തിവിടെ കാത്തിരിപ്പൂ .....


up
0
dowm

രചിച്ചത്:vinu
തീയതി:13-11-2014 10:57:53 AM
Added by :vinu
വീക്ഷണം:377
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


selman
2014-12-01

1) അടി പോളി

vinu
2014-12-03

2) നന്ദി സല്മാൻ താങ്കളുടെ ഈ ഇഷ്ടത്തിന് ..പ്രോത്സാഹനവും ഒപ്പം വിമര്ശനങ്ങളും പ്രതീക്ഷിക്കുന്നു ..തെറ്റ് കുറ്റങ്ങൾ ചൂണ്ടി ക്കാനിക്കുവാൻ ഒട്ടും മടി വേണ്ട ..ശുഭ ദിനം ..

uma
2014-12-11

3) വിനു ..എല്ലായിടത്തും പ്രണയമുണ്ട് ..എല്ലാവരിലും പ്രണയമുണ്ട് ..വിനു അത് നന്നായി അവതരിപ്പിച്ചു ..പുഴയില അലിയാനൊരു മഴ ..നല്ല ചിന്താ ശേഷി .. ഭാവന വളരട്ടെ ..

vinu
2015-05-21

4) താങ്ക്സ്


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me