സത്യമോ മിഥ്യയോ  - മലയാളകവിതകള്‍

സത്യമോ മിഥ്യയോ  


ദാരുണം, അവശരാം രോഗികളുടെ
മരണം ത്വരിതമാക്കീടുമ്പോള്‍
ഭിഷഗ്വരര്‍ക്ക് ആശ്വാസമരുളി
സന്തോഷരശ്മികള്‍ മുഖത്ത്.

അയലത്തെ സന്തതികള്‍ക്ക്
തങ്ങളുടെ കുട്ടികളേക്കാള്‍
മാര്‍ക്ക് കുറവാണെന്നറിഞ്ഞാല്‍
മല്ലികപ്പൂവിടരുമ്പോലെയാഹ്ലാദം.

നാട്ടിലെ പെണ്‍കുട്ടികളുടെ
വിവാഹാലോചനകള്‍ മുടങ്ങിയാല്‍
വീട്ടുകാര്‍ക്ക് കഠിനദു:ഖം
പൂവാലന്മാര്‍ക്ക് ഹര്ഷോന്മാദം.

ശവക്കുഴികള്‍ കുഴിയ്ക്കുന്നവര്‍ക്ക്
കുഴികളുടേയും മരിച്ചവരുടേയും
എണ്ണം കവിയുമ്പോള്‍ പറഞ്ഞറി-
യിയ്ക്കാനാവാത്ത സുഖാനുഭൂതി.

************


up
0
dowm

രചിച്ചത്:ആനന്ദവല്ലി Chandran
തീയതി:15-11-2014 01:24:49 PM
Added by :Anandavalli Chandran
വീക്ഷണം:208
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me